---
title: "വടകരയിലെ സബ്ബ് ജഡ്ജി നിയമനം: പ്രതിഷേധവുമായി ലോയേർസ് യൂണിയൻ "
english_title: "Appointment of Sub Judge in Vadakara: Lawyers Union protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88365/appointment-of-sub-judge-in-vadakara-lawyers-union-protest"
published_at: "2023-01-01T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b15e2f47b7e_VAD_,KODATHI.jpg"
keywords: []
---

# വടകരയിലെ സബ്ബ് ജഡ്ജി നിയമനം: പ്രതിഷേധവുമായി ലോയേർസ് യൂണിയൻ 

> **Lead Summary:** **വടകര: **വടകര മുൻസിഫിനെ വടകരയിൽ തന്നെ സബ് ജഡ്ജായി നിയമിച്ച നടപടിക്കെതിരെ ഓൾ ഇന്ത്യാ ലോയേർസ് യൂണിയൻ വടകര യൂണിറ്റ് പ്രമേയം പാസ്സാക്കി.

## Article Content

**വടകര: **വടകര മുൻസിഫിനെ വടകരയിൽ തന്നെ സബ് ജഡ്ജായി നിയമിച്ച നടപടിക്കെതിരെ ഓൾ ഇന്ത്യാ ലോയേർസ് യൂണിയൻ വടകര യൂണിറ്റ് പ്രമേയം പാസ്സാക്കി.

നിലവിലുള്ള ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും എതിരായാണ് നിയമനം നടത്തിയിരിക്കുന്നത്. വിധി പറഞ്ഞ മുൻസിഫ് തന്നെ അപ്പീൽ കോടതിയിൽ ജഡ്ജായി വന്നതിലെ അനൗചിത്യം വക്കീൽ സമൂഹത്തിൽ മാത്രമല്ല പൊതു ജനങ്ങളുടെ ഇടയിലും അപ്രീതി ഉണ്ടായിരിക്കുകയാണ്.

യോഗത്തിൽ അഡ്വ.ഇ കെ.നാരായണൻ, അഡ്വ.എ.സനൂജ്, അഡ്വ.കെ.ഷാജീവ്, അഡ്വ.സിജിത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88365/appointment-of-sub-judge-in-vadakara-lawyers-union-protest)