---
title: "വയോജനങ്ങൾക്ക് സ്വാന്തനം ; വൈക്കിലശ്ശേരിയിൽ വയോജന സംഗമം നടത്തി "
english_title: "Elderly meeting was held at Vaikilassery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88373/elderly-meeting-was-held-at-vaikilassery"
published_at: "2023-01-01T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b17e4a06607_VAYOJA_SANGAMAM.jpg"
keywords: []
---

# വയോജനങ്ങൾക്ക് സ്വാന്തനം ; വൈക്കിലശ്ശേരിയിൽ വയോജന സംഗമം നടത്തി 

> **Lead Summary:** **വൈക്കിലശ്ശേരി തെരു: **ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ വയോജന സംഗമം മുൻ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ കെ.ശ്രീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

## Article Content

**വൈക്കിലശ്ശേരി തെരു: **ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ വയോജന സംഗമം മുൻ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ കെ.ശ്രീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

വാർഡിലെ അറുപത് വയസ്സ് പിന്നിട്ടവർ അവരുടെ പ്രത്യേക ഗ്രാമസഭയായി ഉപയോഗപ്പെടുത്തി. ചോറോട് ആയുർവേദ ഡോ. മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. കമ്മിറ്റി പ്രസിഡണ്ട് ഇ.ബാലൻ അദ്ധ്യക്ഷത വഹിച്ചു.

ബി. മധു ,നിത്യ പി.എൻ, വി.അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ചർച്ചകൾക്ക് മറുപടി നൽകി.ബാലകൃഷണപണിക്കർ, വി.എം പത്മിനി എന്നിവർ ഗാനമാലപിച്ചു.രാജേന്ദ്രൻ എ.വി.സ്വാഗതവും ആശാ വർക്കർ ശൈലജ പി.കെ.നന്ദിയും പറഞ്ഞു. പുതുവർഷ ആഘോഷത്തിന്റെ ഭാഗമായ് കേക്ക് മുറിക്കലും നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88373/elderly-meeting-was-held-at-vaikilassery)