---
title: " കര്‍ഷകര്‍ക്ക് ആശ്വാസമായി കുരുമുളകു വില വര്‍ദ്ധിക്കുന്നു;പൊതുവിപണിയില്‍ കിലോയ്ക്ക് 520 രൂപ"
english_title: "Decreased pepper production and huge increase in prices"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8840/decreased-pepper-production-and-huge-increase-in-prices"
published_at: "2021-11-04T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6183762cdc312_pepper photo.jpg"
keywords: []
---

#  കര്‍ഷകര്‍ക്ക് ആശ്വാസമായി കുരുമുളകു വില വര്‍ദ്ധിക്കുന്നു;പൊതുവിപണിയില്‍ കിലോയ്ക്ക് 520 രൂപ

> **Lead Summary:** **വടകര: ** കര്‍ഷകര്‍ക്ക് ആശ്വാസമായി കുരുമുളകു വില വര്‍ദ്ധിക്കുന്നു. പൊതുവിപണിയില്‍ കിലോയ്ക്ക് 520 രൂപയും കോഴിക്കോട് വലിയങ്ങാടിയിലെ മൊത്തവിതരണ കേന്ദ്രത്തില്‍ 480 രൂപയും ലഭിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെയാണ് ക്വിന്റലിന് 1400 രൂപ കൂടി, 48000 രൂപയായത്. ദീപാവലി പ്രമാണിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആവശ്യക്കാരേറിയതാണ് വിലവര്‍ധിക്കാന്‍ കാരണമെന്ന് വലിയങ്ങാടി അനുഷ ട്രേഡേഴ്‌സ് ഉടമ വി ഇബ്രാഹിം പറഞ്ഞു.

## Article Content

**വടകര: ** കര്‍ഷകര്‍ക്ക് ആശ്വാസമായി കുരുമുളകു വില വര്‍ദ്ധിക്കുന്നു. പൊതുവിപണിയില്‍ കിലോയ്ക്ക് 520 രൂപയും കോഴിക്കോട് വലിയങ്ങാടിയിലെ മൊത്തവിതരണ കേന്ദ്രത്തില്‍ 480 രൂപയും ലഭിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെയാണ് ക്വിന്റലിന് 1400 രൂപ കൂടി, 48000 രൂപയായത്. ദീപാവലി പ്രമാണിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആവശ്യക്കാരേറിയതാണ് വിലവര്‍ധിക്കാന്‍ കാരണമെന്ന് വലിയങ്ങാടി അനുഷ ട്രേഡേഴ്‌സ് ഉടമ വി ഇബ്രാഹിം പറഞ്ഞു.

ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതും ലഭ്യതക്കുറവും ഇറക്കുമതി കുറഞ്ഞതും വിലകൂടാന്‍ കാരണമായി. മുംബൈ, അലഹാബാദ് എന്നിവിടങ്ങളിലേക്കാണ് കുരുമുളക് കൂടുതലായും കയറ്റി അയക്കു ന്നത്. ഇതിന് മുമ്പ് 2014 -15 കാലത്താണ് കുരുമുളക് ക്വിന്റലിന് ഏറ്റവും ഉയര്‍ന്ന വില കിട്ടിയിരുന്നത്. അന്ന് 70,000 രൂപ കടന്നിരുന്നു. പൊതുവിപണിയില്‍ ഇതിലും കൂടിയിരുന്നു.

പിന്നീട് ക്രമേണ താഴ്ന്നു. 2021 ജനുവരിവരെ കിലോയ്ക്ക് ശരാശരി 400 രൂപയില്‍ താഴെയായി വിപണി വില. ഫെബ്രുവരിയോടെ മാറ്റംവന്നു. ജൂണില്‍ വില 400 പിന്നിട്ടു.

അതേസമയം, കാലാവസ്ഥാ വ്യതിയാനവും ചെടിയ്ക്കുണ്ടാകുന്ന ദ്രുതവാട്ടവും പൊള്ളുരോഗവും കാരണം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തിരുവാതിര ഞാറ്റുവേലയിലാണ് കുരുമുളകിന് തിരിയിടുന്നത്. എന്നാല്‍ കാലം തെറ്റി മഴപെയ്തതോടെ തിരിയിടുന്നതിന്റെ സമയം തെറ്റിയതോടെ വിളവും കുറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8840/decreased-pepper-production-and-huge-increase-in-prices)