---
title: "പി.ആർ കുറുപ്പ് സ്മാരക ബസ് വെയിറ്റിങ്ങ് ഷെൽട്ടർ ഉദ്ഘാടനം ചെയ്തു "
english_title: "PR Kurup memorial bus waiting shelter inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88510/pr-kurup-memorial-bus-waiting-shelter-inaugurated"
published_at: "2023-01-02T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2f826043c3_yogam_.jpg"
keywords: []
---

# പി.ആർ കുറുപ്പ് സ്മാരക ബസ് വെയിറ്റിങ്ങ് ഷെൽട്ടർ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വടകര :** കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റർ റൂറൽ ബേങ്ക് യൂനിറ്റിന്റെ നേതൃത്വത്തിൽ വടകര എടോടിയിൽ നിർമ്മിച്ച പി.ആർ. കുറുപ്പ് സ്മാരക ബസ് വെയിറ്റിങ്ങ് ഷെൽട്ടർ മുൻ എം.എൽ.എ യും എൽ.ജെ.ഡി. സംസ്ഥാന വൈസ് : പ്രസിഡൻ്റുമായ അഡ്വ: എം.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര :** കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റർ റൂറൽ ബേങ്ക് യൂനിറ്റിന്റെ നേതൃത്വത്തിൽ വടകര എടോടിയിൽ നിർമ്മിച്ച പി.ആർ. കുറുപ്പ് സ്മാരക ബസ് വെയിറ്റിങ്ങ് ഷെൽട്ടർ മുൻ എം.എൽ.എ യും എൽ.ജെ.ഡി. സംസ്ഥാന വൈസ് : പ്രസിഡൻ്റുമായ അഡ്വ: എം.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.

മുൻ മന്ത്രിയും ജനതാ ദൾ നേതാവും കാട്ടാമ്പള്ളി സമര നേതാവുമായിരുന്ന പി.ആർ കുറുപ്പിന്റെ 22 മത് ചരമ വാർഷികം ജനവരി 17 ന് ആചരിക്കുന്നതിന്റെ ഭാഗമായാണ് ബസ് ഷെൽട്ടർ നിർമിച്ചത് .

മലയിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ടി. ശ്രീധരൻ ,പി.കെ പ്രവീൺ,പി.പി.രാജൻ, കെ.കെ. വനജ, സി. കുമാരൻ, കെ.പ്രകാശൻ, സി.പി.രാജൻ, എം.സതി, സി.എച്ച് ശ്രീധരൻ, എന്നിവർ സംസാരിച്ചു. കാഞ്ചിത്ത് സ്വാഗതവും വി.പി. ബിജു നന്ദിയും പറഞ്ഞു. വി.കെ സന്തോഷ്, ധനേഷ് ചന്ദ്രങ്ങിയിൽ, സഹജ ഹാസൻ ,പ്രവീൺ തച്ചറത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88510/pr-kurup-memorial-bus-waiting-shelter-inaugurated)