---
title: "വടകരയുടെ വികസനം; വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു "
english_title: "Development of Vadakara; The working group held a general meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88511/development-of-vadakara-the-working-group-held-a-general-meeting"
published_at: "2023-01-02T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2f9576ba87_yogam_ex.jpg"
keywords: []
---

# വടകരയുടെ വികസനം; വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു 

> **Lead Summary:** **വടകര:** വടകര നഗരസഭയുടെ2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന യോഗത്തിൽ 18 ഗ്രൂപ്പുകളിൽ നിന്നായി വടകര നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ട നല്ല ചർച്ചകളും നിർദ്ദേശങ്ങളും ലഭിക്കുകയുണ്ടായി.

## Article Content

**വടകര:** വടകര നഗരസഭയുടെ2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന യോഗത്തിൽ 18 ഗ്രൂപ്പുകളിൽ നിന്നായി വടകര നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ട നല്ല ചർച്ചകളും നിർദ്ദേശങ്ങളും ലഭിക്കുകയുണ്ടായി.

അധിദരിദ്രരുടെ ഉന്നമനത്തിനും വാതിൽപ്പടി സേവന പദ്ധതിക്കും മാലിന്യനിർമാർജനത്തിനും ഊന്നൽ നൽകി കൊണ്ടുള്ള ചർച്ചകൾ ആണ് ഉണ്ടായിട്ടുള്ളത്. വർക്കിംഗ് യോഗം നഗരസഭ വൈസ് ചെയർപേഴ്സൺ വനജയുടെ അധ്യക്ഷത വഹിച്ചു. വടകര നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.

പി സജീവ് കുമാർ മുഖവുര ഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി വിജയി, എ പി പ്രജിത, എം ബിജു, സിന്ധു പ്രേമൻ സംസാരിച്ചു. കൗൺസിൽ പാർട്ടി പ്രതിനിധികളായ ടി കെ പ്രഭാകരൻ, വി കെ അസീസ് മാസ്റ്റർ, സി കെ കരീം, പി കെ സിന്ധു നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88511/development-of-vadakara-the-working-group-held-a-general-meeting)