---
title: "ഒലീവിൻ ചുവട്ടിൽ; ഒരുവട്ടം കൂടി ഒത്തുചേർന്നു"
english_title: "Orcattery Olive Arts & Science College Student get to gather concluded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88512/orcattery-olive-arts-science-college-student-get-to-gather-concluded"
published_at: "2023-01-02T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2fd51dd677_oruvattam_koodi.jpg"
keywords: []
---

# ഒലീവിൻ ചുവട്ടിൽ; ഒരുവട്ടം കൂടി ഒത്തുചേർന്നു

> **Lead Summary:** ** വടകര:** ഓർക്കാട്ടേരി ഒലീവ് ആർട്സ്&സയൻസ് കോളജ് 'ഈ തിരുമുറ്റത്ത് ഇത്തിരിനേരം' എന്ന ശീർഷകത്തിൽ പൂർവ്വ വിദ്യാർത്ഥിസംഗമം സമാപിച്ചു. 2003മുതൽ 2020 വരെ പഠിച്ച് പുറത്ത് ഇറങ്ങിയ വിദ്യാർത്ഥികൾക്കായാണ് സംഗമം സംഘടിപ്പിച്ചത്.

## Article Content

** വടകര:** ഓർക്കാട്ടേരി ഒലീവ് ആർട്സ്&സയൻസ് കോളജ് 'ഈ തിരുമുറ്റത്ത് ഇത്തിരിനേരം' എന്ന ശീർഷകത്തിൽ പൂർവ്വ വിദ്യാർത്ഥിസംഗമം സമാപിച്ചു. 2003മുതൽ 2020 വരെ പഠിച്ച് പുറത്ത് ഇറങ്ങിയ വിദ്യാർത്ഥികൾക്കായാണ് സംഗമം സംഘടിപ്പിച്ചത്.

ഇരുപത് വർഷത്തോളം പഠിച്ചവിദ്യാർത്ഥികളും ടീച്ചേഴ്സും ഒത്ത് ചേർന്നപ്പോൾ അത് സ്നേഹത്തിന്റെയും കുശലംപറയലിന്റെയും മഹാ വേദിയായി മാറി. തങ്ങളുടെ മാതാപിതാക്കൾ പഠിച്ച സ്ഥാപനംകണ്ടത്തിന്റെ സന്തോഷത്തിലാണ് അവരുടെ മക്കൾ.

പുതുവത്സരം കൂടി ആയതോടെ കേക്ക് മുറിച്ചും ഗിഫ്റ്റ് കൈമാറിയും നല്ല അനുഭവമായി മാറി സംഗമം. കെ.കെ.രമ എം.എൽ എ ഉൽഘാടനം ചെയ്തു. ഒലീവ് എജുക്കേഷൻ ട്രസ്റ്റ് (ഒ.ഇ.ടി)ചെയർമാൻ ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു.

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി മുഖ്യാതിഥിയായിരുന്നു. കോളജ് വൈസ് പ്രിൻസിപ്പാൾ ഹിമ ടീച്ചർ,ഹാഫിസ് മാതാഞ്ചേരി, ആസിഫ് ഒ.കെ,സ്റ്റാഫ്സെക്രട്ടറി കെ.എം.സബീനടീച്ചർ, സ്റ്റാഫ് അസ്വസൈർ കെ.നീനുടീച്ചർ, പ്രേമസുധ,വർഷടീച്ചർ,സുരേന്ദ്രൻമാസ്റ്റർ,കെ.ശാരിക,കെ.കെ സുമ,റിസ്‌വാനഷറിൻ.ടി ,കെ.പിഅനുപ്രിയ,കെ.കെ.അനുശ്രീ,ഫാത്തിമത്തുസ്സൽമത്ത് സംസാരിച്ചു. മുബഷിറ സ്വാഗതവും ടി.കെ അസ്മിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88512/orcattery-olive-arts-science-college-student-get-to-gather-concluded)