---
title: "സ്നേഹ സംഗമം;അഴിയൂരിൽ അനുഗ്രഹ കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതുവത്സര ദിനത്തിൽ സ്നേഹസംഗമം"
english_title: "Sneha Sangam on New Year's Day led by Anugara Kudumbashree"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88513/sneha-sangam-on-new-years-day-led-by-anugara-kudumbashree"
published_at: "2023-01-02T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2fe6b388d9_sangamam.jpg"
keywords: []
---

# സ്നേഹ സംഗമം;അഴിയൂരിൽ അനുഗ്രഹ കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതുവത്സര ദിനത്തിൽ സ്നേഹസംഗമം

> **Lead Summary:** **അഴിയൂർ:** ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ അനുഗ്രഹ കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതുവത്സര ദിനത്തിൽ സ്നേഹസംഗമം സ൦ഘടിപ്പിച്ചു.വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ:** ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ അനുഗ്രഹ കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതുവത്സര ദിനത്തിൽ സ്നേഹസംഗമം സ൦ഘടിപ്പിച്ചു.വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ പരിപാടി ഉദ്ഘാടനം ചെയ്തു.

മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, അനിഷ ആനന്ദ സദനം ,അബ്ദുൽ റഹീം കെ.ലീല,റീന രയരോത്ത്, പ്രമോദ് മാട്ടാണ്ടി, സാലിം പുനത്തിൽ ,പി.കെ പ്രീത, കവിത അനിൽകുമാർ, സീനത്ത് ബഷിർ, മുൻ പ്രസിഡന്റ് വി.പി.ജയൻ, ശ്രീജേഷ് ആനന്ദസദനം ,ജാസ്മിന കല്ലേരി,തൊഴിലുറപ്പ് ഓവർസീയർ കെ രജ്ഞിത്ത്,സി.ഡി.എസ്.ചെയർപേഴ്സൺ ബിന്ദു ജെയ്സൺ, വാർഡ് വികസനസമിതി അ൦ഗ൦ കെ അനിൽ കുമാർ,റസിഡൻസ് അസോസിയേഷൻ അംഗം ശ്രീജു കുനിയിൽ,മയ്യഴി പുഴ സംരക്ഷ സമിതി ചെയർമാൻ വിജയൻ കയനാടത്ത് സംസാരിച്ചു.

മഹിജ തോട്ടത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. രേഷ്മ നിയ നിവാസ് സ്വഗതവും, പ്രേമലത ചെമ്മേരി നന്ദിയും പറഞ്ഞു. സ്നേഹ സംഗമത്തിൽ മുൻ പഞ്ചായത്ത് മെമ്പർമാരും നിലവിലുള്ള ഭരണ സമിതി അംഗങ്ങളും കുടുംബശ്രീ പ്രവർത്തകർക്കൊപ്പം സ്നേഹ സംഗമത്തിൽ പങ്കെടുത്തു ,തുടർന്ന് വിവിധതരം കലാ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88513/sneha-sangam-on-new-years-day-led-by-anugara-kudumbashree)