---
title: "ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ ഇല്ലാതാക്കാന്‍ നീക്കമെന്ന് ആരോപണം"
english_title: " Alleged move to remove Horticorp stalls"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8857/alleged-move-to-remove-horticorp-stalls"
published_at: "2021-11-04T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618387bbed049_horticrop.jpg"
keywords: []
---

# ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ ഇല്ലാതാക്കാന്‍ നീക്കമെന്ന് ആരോപണം

> **Lead Summary:** **തോടന്നൂര്‍ :** പൊതുജനങ്ങള്‍ക്ക് ന്യായമായവിലയില്‍ പച്ചക്കറികള്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ ഇല്ലാതാക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഹോര്‍ട്ടികോര്‍പ്പ് ലൈസന്‍സികള്‍ തോടന്നൂരിലെ വടകര സബ് സെന്ററിന് മുന്നില്‍ ധര്‍ണ നടത്തി.

## Article Content

**തോടന്നൂര്‍ :** പൊതുജനങ്ങള്‍ക്ക് ന്യായമായവിലയില്‍ പച്ചക്കറികള്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ ഇല്ലാതാക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഹോര്‍ട്ടികോര്‍പ്പ് ലൈസന്‍സികള്‍ തോടന്നൂരിലെ വടകര സബ് സെന്ററിന് മുന്നില്‍ ധര്‍ണ നടത്തി.

ലൈസന്‍സീസ് അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി ഉണ്ണി വടകര ഉദ്ഘാടനം ചെയ്തു. ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ ഇല്ലാതാക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാപ്രസിഡന്റ് കുമാരന്‍ മയ്യന്നൂര്‍ അധ്യക്ഷ്യതവഹിച്ചു. വിനോദ് കുറുന്തോടി, വേലായുധന്‍, അനീഷ്, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8857/alleged-move-to-remove-horticorp-stalls)