---
title: "ലാബ് ടെക്‌നിഷ്യന്‍ നിയമനം നാളെത്തെ ഇന്റര്‍വ്യൂ മാറ്റി"
english_title: " Appointment of Lab Technician Tomorrow's interview has been postponed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8864/appointment-of-lab-technician-tomorrows-interview-has-been-postponed"
published_at: "2021-11-04T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618390059b45e_INTERVIEW.jpg"
keywords: []
---

# ലാബ് ടെക്‌നിഷ്യന്‍ നിയമനം നാളെത്തെ ഇന്റര്‍വ്യൂ മാറ്റി

> **Lead Summary:** വില്യാപ്പള്ളി : വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നിഷ്യനെ നിയമിക്കാന്‍ വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ച അഭിമുഖം താത്കാല്‍ക്കാലികമായി മാറ്റി. പുതുക്കിയ തീയിതി പിന്നീട് അറിയിക്കും.

## Article Content

വില്യാപ്പള്ളി : വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നിഷ്യനെ നിയമിക്കാന്‍ വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ച അഭിമുഖം താത്കാല്‍ക്കാലികമായി മാറ്റി. പുതുക്കിയ തീയിതി പിന്നീട് അറിയിക്കും.

ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വടകര : കര്‍ഷക തൊഴിലാളിക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 202021 അദ്ധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി, ജനറല്‍ നേഴ്‌സിങ്ങ്, ബിഎഡ്, മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേതിലെങ്കിലും ആദ്യചാന്‍സില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.

ആര്‍ട്‌സില്‍ 60 ശതമാനത്തിലും കൊമേഴ്‌സില്‍ 70 തമാനത്തിലും സയന്‍സില്‍ 80 ശതമാനത്തിലും കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. ജില്ലയില്‍ ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്കു മാത്രമേ അവാര്‍ഡിന് അര്‍ഹതയുളളൂ.

മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മറ്റുരേഖകളുടെ അഭാവത്തില്‍ റേഷന്‍ കാര്‍ഡിന്റെ നിശ്ചിത പേജ് ാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് 2021 ഡിസംബര്‍ 31 വൈകീട്ട് മൂന്ന്് മണി വരെ സമര്‍പ്പിക്കാം.

അപേക്ഷിക്കുന്ന അംഗം വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലവും ഡിജിറ്റലൈസേഷന്‍ നടപടികളും പൂര്‍ത്തീകരിച്ചിരിക്കണം.

പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായകുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org വെബ് സൈറ്റിലും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8864/appointment-of-lab-technician-tomorrows-interview-has-been-postponed)