---
title: "ഇന്ധന വില ; ബംബര്‍ അടിച്ചത് മാഹിക്കാര്‍ക്ക്"
english_title: " Petrol and diesel prices fall sharply in Mahe"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8873/petrol-and-diesel-prices-fall-sharply-in-mahe"
published_at: "2021-11-04T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61839c71b88e9_MAHI .Jpg"
keywords: []
---

# ഇന്ധന വില ; ബംബര്‍ അടിച്ചത് മാഹിക്കാര്‍ക്ക്

> **Lead Summary:** വടകര: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ -ഡീസല്‍ എക്‌സൈസ് തീരുവ കുറച്ചതോടെ മാഹിയിലും കേരളത്തിലും ഡീസല്‍ പെട്രോള്‍ വിലകളില്‍ വ്യത്യാസം. മാഹിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് വില. മാഹയോട് അതിര്‍ത്തി പങ്കിടുന്ന കോഴിക്കോട് ജില്ലയില്‍ പെട്രോളിന് 104.69 രൂപയും ഡീസലിന് 91. 93 രൂപയുമാണ് വില.

## Article Content

വടകര: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ -ഡീസല്‍ എക്‌സൈസ് തീരുവ കുറച്ചതോടെ മാഹിയിലും കേരളത്തിലും ഡീസല്‍ പെട്രോള്‍ വിലകളില്‍ വ്യത്യാസം. മാഹിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് വില. മാഹയോട് അതിര്‍ത്തി പങ്കിടുന്ന കോഴിക്കോട് ജില്ലയില്‍ പെട്രോളിന് 104.69 രൂപയും ഡീസലിന് 91. 93 രൂപയുമാണ് വില.

കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലെ ഇന്ധന വിലയിലെ കുറവ് കോഴിക്കോട്്, കണ്ണൂര്‍ ജില്ലകളിലെ വാഹന ഉടമകള്‍ ഉപയോഗപ്പെടുത്തുകയാണ്. മാഹി വഴി കടന്ന് പോകുന്ന വാഹനങ്ങള്‍ മാഹിയില്‍ നിന്നും ഇന്ധനം നിറയ്ക്കുവാന്‍ തിരക്ക് കൂട്ടിയതോടെ പ്രെടോള്‍ പമ്പുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തീരുവ കുറഞ്ഞതിനിടെ തുടര്‍ന്ന് പെട്രോളിന് കഴിഞ്ഞ ദിവസത്തേക്കാള്‍ 6.07 രൂപയുടെ കുറവും ഡീസലിന് 12.38 രൂപയുടെ കുറവും ലഭിക്കുന്നുണ്ട്.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളോട് ചേര്‍ന്ന് കിടക്കുന്ന മാഹിക്കാര്‍ക്ക് ബംബര്‍ അടിച്ച അവസ്ഥയാണ്. മാഹയില്‍ നിന്നും വിദേശമദ്യം കടത്തുന്നതു പോലെ അനധികൃതമായി ഇന്ധന കടത്തും വര്‍ദ്ധിക്കാനുള്ള സാഹചര്യം ഏറുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും ( Pterol Desel) എക്‌സൈസ് തീരുവ (Exice Dtuy) കേന്ദ്ര സര്‍ക്കാര്‍ കുറച്ചതു പോലെ കേരളം ( Kerala) മൂല്യവര്‍ധിത നികുതിയില്‍ കുറവു വരുത്തില്ലെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ (KN.Balagopal). വ്യക്തമാക്കി.

ഇന്ധന നികുതിയില്‍ നിന്നുള്ള വരുമാനം വെച്ചാണ് സംസ്ഥാനം പെന്‍ഷനും ശമ്ബളവുമടക്കമുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത്. നികുതി കുറയ്ക്കാനാവില്ല.

കേരളം ആറ് വര്‍ഷത്തിനിടെ നികുതി വര്‍ധിപ്പിച്ചിട്ടില്ല. കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങള്‍ കുറയ്ക്കുന്നത് മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാന നികുതി കുറച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റേത് ധിക്കാരമാണ്. ഇന്ധന നികുതി കേരളം കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8873/petrol-and-diesel-prices-fall-sharply-in-mahe)