---
title: "യാത്രക്കിടെ അപസ്മാരം; ബസ് ജീവനക്കാര്‍ രോഗിയെ ആശുപത്രിയിലെത്തിച്ചു"
english_title: "Epilepsy during travel; The bus crew rushed the patient to the hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88810/epilepsy-during-travel-the-bus-crew-rushed-the-patient-to-the-hospital"
published_at: "2023-01-05T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6a72ad56f1_bus.jpg"
keywords: []
---

# യാത്രക്കിടെ അപസ്മാരം; ബസ് ജീവനക്കാര്‍ രോഗിയെ ആശുപത്രിയിലെത്തിച്ചു

> **Lead Summary:** ** വടകര:** ബസ് ഓടിക്കൊണ്ടിരിക്കെ യാത്രക്കാരന്‍ അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത് സഹയാത്രികരെ പരിഭ്രാന്തരാക്കി. പയ്യന്നൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎല്‍ 13 എകെ 6768 കൃതിക ബസ്സില്‍ ഇന്നലെ രാവിലെ 9 മണിക്ക് കൈനാട്ടിക്കും വടകരക്കും ഇടയിലായിരുന്നു സംഭവം.

## Article Content

** വടകര:** ബസ് ഓടിക്കൊണ്ടിരിക്കെ യാത്രക്കാരന്‍ അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത് സഹയാത്രികരെ പരിഭ്രാന്തരാക്കി. പയ്യന്നൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎല്‍ 13 എകെ 6768 കൃതിക ബസ്സില്‍ ഇന്നലെ രാവിലെ 9 മണിക്ക് കൈനാട്ടിക്കും വടകരക്കും ഇടയിലായിരുന്നു സംഭവം.

കൈനാട്ടിയില്‍ നിന്ന് വടകരയിലേക്ക് യാത്ര ചെയ്ത, വടകരയിലെ പച്ചക്കറിക്കടജീവനക്കാരനായ വള്ളിക്കാട് സ്വദേശിക്കാണ് അപസ്മാരമുണ്ടായത്.

ബസ് ഉടന്‍ വടകരയിലെ പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് തിരിച്ചുവിടുകയും ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88810/epilepsy-during-travel-the-bus-crew-rushed-the-patient-to-the-hospital)