---
title: "പുസ്തകനിധി; അയ്യപ്പൻകാവ് സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി ഇൻവോൾവ്"
english_title: "book treasure; Involved by handing over the book to Ayyappankav school library"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89161/book-treasure-involved-by-handing-over-the-book-to-ayyappankav-school-library"
published_at: "2023-01-08T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bafe8f003f3_book.jpg"
keywords: []
---

# പുസ്തകനിധി; അയ്യപ്പൻകാവ് സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി ഇൻവോൾവ്

> **Lead Summary:** > **വടകര **: അയനിക്കാട്, അയ്യപ്പൻകാവ് യു പി സ്കൂളിൽ സജ്ജമാവുന്ന ലൈബ്രറിയിലേക്ക് വടകര ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ സംഭാവനയായി നൽകുന്ന "ഇൻവോൾവ് പുസ്തകനിധി" സ്‌കൂളിന് കൈമാറി. ആകെ ഇരുപത്തി അയ്യായിരത്തോളം രൂപ മതിപ്പു വില വരുന്ന പുസ്തകങ്ങളാണ് ഇൻവോൾവ് പ്രവർത്തകർ സ്‌കൂളിലെത്തി, കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ലൈബ്രറിയ്ക്കായി സമർപ്പിച്ചത്.

## Article Content

> **വടകര **: അയനിക്കാട്, അയ്യപ്പൻകാവ് യു പി സ്കൂളിൽ സജ്ജമാവുന്ന ലൈബ്രറിയിലേക്ക് വടകര ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ സംഭാവനയായി നൽകുന്ന "ഇൻവോൾവ് പുസ്തകനിധി" സ്‌കൂളിന് കൈമാറി. ആകെ ഇരുപത്തി അയ്യായിരത്തോളം രൂപ മതിപ്പു വില വരുന്ന പുസ്തകങ്ങളാണ് ഇൻവോൾവ് പ്രവർത്തകർ സ്‌കൂളിലെത്തി, കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ലൈബ്രറിയ്ക്കായി സമർപ്പിച്ചത്.

അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും പുസ്തകങ്ങളും സംഭാവനകളും സമാഹരിച്ചു കൊണ്ടാണ് ഇൻവോൾവ് പുസ്തക നിധി ഒരുക്കിയത്. സ്‌കൂൾ ഹെഡ് മിസ്ട്രസ് ഉഷാ നന്ദിനി ടീച്ചർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പയ്യോളി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ടി വിനോദൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി ടി എ പ്രസിഡന്റ് രാഗേഷ് പട്ടായിൽ അധ്യക്ഷത വഹിച്ചു.

ഇൻവോൾവ് പ്രസിഡന്റ് പ്രേംജിത് ലാൽ പി വി, ട്രഷറർ മിഥുൻ ദാസ് കെ, ഗ്രന്ഥ ശാലാ പ്രവർത്തകൻ അജയൻ കേളോത്ത്, കെ ശശി മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇൻവോൾവ് അംഗങ്ങളായ രമേശ് എം, ഹരിശ്യാം എച്ച്, സുഭലീന പി കെ, അരുൺ ജിത് എസ്, ഭവിൻ ബി എന്നിവർ പങ്കെടുത്തു.

അടുത്ത വാരത്തിൽ തന്നെ നടക്കുന്ന ലൈബ്രറിയുടെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ വെച്ച് പുസ്തകങ്ങളുടെ ലിസ്റ്റും,കൂടാതെ, ലൈബ്രറിയിലേക്ക് ഇൻവോൾവ് സ്പോൺസർ ചെയ്യുന്ന, കുട്ടികളുടെ മാഗസിനുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ വിവരങ്ങളും കൈമാറുമെന്ന് ഇൻവോൾവ് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89161/book-treasure-involved-by-handing-over-the-book-to-ayyappankav-school-library)