---
title: "മേമുണ്ട മൂന്നാമത്; കോഴിക്കോടിന്റെ വിജയത്തിൽ നിർണായകം"
english_title: "Memunda the third; Crucial to Kozhikode's success"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89162/memunda-the-third-crucial-to-kozhikodes-success"
published_at: "2023-01-08T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bafff721eea_pic_m_.jpg"
keywords: []
---

# മേമുണ്ട മൂന്നാമത്; കോഴിക്കോടിന്റെ വിജയത്തിൽ നിർണായകം

> **Lead Summary:** **വടകര**: കോഴിക്കോട് ജില്ലക്ക് സ്വർണ്ണ കപ്പ് നേടിക്കൊടുക്കുന്നതിൽ നിർണ്ണായകമായി മേമുണ്ട സ്കൂൾ.61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല ഓവറോൾ നേടി സ്വർണ്ണക്കപ്പ് കരസ്ഥമാക്കിയപ്പോൾ അതിൽ 39 പോയിന്റ് സംഭാവന നൽകാൻ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് സാധിച്ചു. കോഴിക്കോട് ജില്ലക്ക് ഏറ്റവും കൂടുതൽ പോയിന്റ് സംഭാവന ചെയ്യുന്ന മൂന്നാമത്തെ വിദ്യാലയമാണ് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ.

## Article Content

**വടകര**: കോഴിക്കോട് ജില്ലക്ക് സ്വർണ്ണ കപ്പ് നേടിക്കൊടുക്കുന്നതിൽ നിർണ്ണായകമായി മേമുണ്ട സ്കൂൾ.61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല ഓവറോൾ നേടി സ്വർണ്ണക്കപ്പ് കരസ്ഥമാക്കിയപ്പോൾ അതിൽ 39 പോയിന്റ് സംഭാവന നൽകാൻ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് സാധിച്ചു. കോഴിക്കോട് ജില്ലക്ക് ഏറ്റവും കൂടുതൽ പോയിന്റ് സംഭാവന ചെയ്യുന്ന മൂന്നാമത്തെ വിദ്യാലയമാണ് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ.

വടകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതുമായി മേമുണ്ട സ്കൂൾ. പതിനാല് ഇനങ്ങളിലാണ് മേമുണ്ടയിലെ വിദ്യാർത്ഥികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിച്ചത്. ഹൈസ്ക്കൂൾ വിഭാഗത്തിൽ തബല, നാടകം, പൂരക്കളി, ഓട്ടൻതുള്ളൽ, മിമിക്രി, ദേശഭക്തിഗാനം, നാടൻപാട്ട്, ഭരതനാട്യം എന്നീ ഇനങ്ങളിലും, ഹയർസെക്കണ്ടറി വിഭാഗത്തിൽ പൂരക്കളി, കഥാപ്രസംഗം, മലയാളം കവിത, ശാസ്ത്രീയസംഗീതം, ദേശഭക്തിഗാനം, ഇംഗ്ലീഷ് ഉപന്യാസം എന്നീ ഇനങ്ങളിലുമാണ് മത്സരിച്ചത്. ഇതിൽ മിക്ക ഇനങ്ങളിലും A ഗ്രേഡ് നേടാൻ മേമുണ്ടയ്ക്ക് കഴിഞ്ഞു.

മേമുണ്ട അവതരിപ്പിച്ച നാടകം ബൗണ്ടറി ഏറെ ശ്രദ്ധിക്കപ്പെട്ടു. പതിനാറാമത്തെ നാടകമാണ് മേമുണ്ട സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിക്കുന്നത്. ദേശഭക്തിഗാന മത്സരത്തിൽ ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിൽ A ഗ്രേഡ് നേടി. അതുപോലെ പൂരക്കളിയിലും നേടി. ഹൈസ്ക്കൂൾ വിഭാഗം പൂരക്കളിയിൽ തുടർച്ചയായ 26ാം വർഷമാണ് മേമുണ്ട മാറ്റുരയ്ക്കുന്നത്.

മിമിക്രി, ഓട്ടൻതുള്ളൽ, നാടൻപാട്ട്, കഥാപ്രസംഗം, മലയാളം കവിത എന്നീ ഇനങ്ങളും A ഗ്രേഡ് നേടി ഏറെ ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോട് ജില്ലക്കും, മേമുണ്ട സ്കൂളിനും വേണ്ടി മികച്ച വിജയം കരസ്ഥമാക്കി പോയിന്റുകൾ സംഭാവന നൽകിയ മുഴുവൻ കലാകാരൻമാരെയും, കലാകാരികളെയും അവരെ പരിശീലിപ്പിച്ച പരിശീലകരെയും അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്ന് അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89162/memunda-the-third-crucial-to-kozhikodes-success)