---
title: "വടകരയിൽ നിന്ന് 100 സർക്കാർ ഉദ്യേഗസ്ഥർ ; പരിശീലനവുമായി യൂത്ത് ലീഗ് "
english_title: "100 government officials from Vadakara; Youth league with training"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89261/100-government-officials-from-vadakara-youth-league-with-training"
published_at: "2023-01-09T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbf2038887f_psc_vadakara.jpg"
keywords: []
---

# വടകരയിൽ നിന്ന് 100 സർക്കാർ ഉദ്യേഗസ്ഥർ ; പരിശീലനവുമായി യൂത്ത് ലീഗ് 

> **Lead Summary:** **വടകര : **അഞ്ചുവർഷത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർവീസുകളിലേക്ക് വടകര മുനിസിപ്പല്‍ പരിധിയിൽ നിന്നും 100 സർക്കാർ ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പി എസ് സി ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**വടകര : **അഞ്ചുവർഷത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർവീസുകളിലേക്ക് വടകര മുനിസിപ്പല്‍ പരിധിയിൽ നിന്നും 100 സർക്കാർ ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പി എസ് സി ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.

വടകര മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് യൂനുസ് ആവിക്കൽ അദ്ധ്യക്ഷനായ ചടങ്ങ് മുസ്ലി ലീഗ് വടകര മുനിസിപ്പൽ ജനറൽ സെക്രട്ടറി എം പി അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു.

വടകര കോസ്റ്റൽ എ എസ് ഐ റഖീബ് സർ ക്ലാസിന് നേതൃത്വം കൊടുത്തു. യു. അജ്നാസ്, ഇമ്രാൻ ജമീല, നസീർ ടി കെ , താഹ പാക്കയിൽ, ആർ സിറാജ്, ജാസിം പണികോട്ടി എന്നിവർ സംസാരിച്ചു. യൂനുസ് മാസ്റ്റർ സ്വാഗതവും സഹൽ ഇ എം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89261/100-government-officials-from-vadakara-youth-league-with-training)