---
title: "ഇന്ന് സമാപനം; അന്താരാഷ്ട്ര കരകൗശലമേള ഇന്ന് സമാപിക്കും"
english_title: "The International Handicrafts Fair will conclude today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89273/the-international-handicrafts-fair-will-conclude-today"
published_at: "2023-01-09T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbfd277fa84_craft_f.jpg"
keywords: []
---

# ഇന്ന് സമാപനം; അന്താരാഷ്ട്ര കരകൗശലമേള ഇന്ന് സമാപിക്കും

> **Lead Summary:** ** ഇരിങ്ങൽ:** പത്താമത് സർഗാലയ അന്താരാഷ്ട്ര കര കൗശല മേള ഇന്ന് സമാപിക്കും. ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥി ആയിരിക്കും. പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിക്കും.റൂറൽ എസ് പി കറുപ്പ സ്വാമി ചടങ്ങിൽ സംബന്ധിക്കും.

## Article Content

** ഇരിങ്ങൽ:** പത്താമത് സർഗാലയ അന്താരാഷ്ട്ര കര കൗശല മേള ഇന്ന് സമാപിക്കും. ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥി ആയിരിക്കും. പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിക്കും.റൂറൽ എസ് പി കറുപ്പ സ്വാമി ചടങ്ങിൽ സംബന്ധിക്കും.

കരകൗശലമേഖല, കൈത്തറി മേഖല, കളിമൺ പൈതൃക മേഖല, പരമ്പരാഗത കലാപ്രദർശന മേഖല, എന്നിവ ആസ്പദമാക്കിയാണ് ഡിസംബർ 22 മുതൽ മേള സംഘടിപ്പിച്ചത്. ഇന്ത്യയിലെയും വിദേശത്തേയും കരകൗശല വിദഗ്ധരുടെ കലാവൈഭവം പ്രകടമാക്കുന്നതായിരുന്നു കര കൗശല മേള. രണ്ടുവർഷത്തെ ഇടവേളക്കുശേഷം സംഘടിപ്പിച്ച മേള കാണാനും സാധനങ്ങൾ വാങ്ങുന്നതിനുമായി നിരവധി പേരാണ് സർഗാലയത്തിൽ എത്തിയത്.

26 സംസ്ഥാനങ്ങളിൽ നിന്നും ബംഗ്ലാദേശ്, ജോർദാൻ, കിർഗാസ്ഥാൻ, നേപ്പാൾ, സിറിയ, താജികിസ്താൻ, തായ്‌ലൻഡ്, മൗറീഷ്യസ്, ഉസ്ബകിസ്ഥാൻ തുടങ്ങി പത്തിൽപരം രാജ്യങ്ങളിൽ നിന്നുമായി നിരവധി കരകൗശല വിദഗ്ധരാണ് മേളയിൽ പങ്കെടുത്തത്. ഉസ്ബകിസ്ഥാൻ മേളയുടെ പാർട്ണർ രാജ്യം കൂടിയാണ്. ആദ്യമായാണ് ഒരു രാജ്യം പാർട്ണർ രാജ്യമായി അന്താരാഷ്ട്ര സർഗാലയ കരകൗശലമേളയിൽ പങ്കെടുക്കുന്നത്.

അത് ഇപ്രാവശ്യത്തെ കരകൗശലമേളയുടെ ചരിത്ര മുഹൂർത്തത്തിൽ ഇടം നേടി. മിനിസ്റ്ററി ഓഫ് ടെക്സ്റ്റൈൽസ് ഡെവലപ്മെൻറ് കമ്മീഷണർ ഓഫ് ഹാൻഡി ക്രാഫ്റ്റ് ഒരുക്കുന്ന ക്രാഫ്റ്റ് ബസാർ, നബാർഡ് ക്രാഫ്റ്റ് പവലിയൻ, വിദേശരാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒരുക്കുന്ന ഇൻറർനാഷണൽ ക്രാഫ്റ്റ് പവലിയൻ, വിദേശരാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒരുക്കുന്ന ഇൻറർനാഷണൽ ക്രാഫ്റ്റ് പവലിയൻ, കേരള ഫുഡ് ഫെസ്റ്റ്, ഉസ്ബകിസ്ഥാൻ ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് റൈഡുകൾ, കലാപരിപാടികൾ, ബോട്ടിംഗ്, കളരി പവലിയൻ, മെഡിക്കൽ എക്സിബിഷൻ, എന്നിവയുടെ ഭാഗമായി നടന്നു. അടുത്ത വർഷത്തെ അന്താരാഷ്ട്ര കരകൗശല മേളക്കായി കാത്തിരിക്കുകയാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89273/the-international-handicrafts-fair-will-conclude-today)