---
title: "മലയാളികളെ ഞെട്ടിച്ച് കാശ്മീരി വിദ്യാർഥികൾ ; സംസ്ഥാന  സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടി കാരന്തൂർ മർകസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ "
english_title: "Students of Karantur Markus HSS secured A grade in state school arts festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89288/students-of-karantur-markus-hss-secured-a-grade-in-state-school-arts-festival"
published_at: "2023-01-09T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc1e0259ac0_kashmeeri.jpg"
keywords: []
---

# മലയാളികളെ ഞെട്ടിച്ച് കാശ്മീരി വിദ്യാർഥികൾ ; സംസ്ഥാന  സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടി കാരന്തൂർ മർകസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ 

> **Lead Summary:** **വടകര : **സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് കാശ്മീരി വിദ്യാർഥികൾ. 61 ആം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഞ്ച് കാശ്മീരി വിദ്യാർത്ഥികളാണ് എ ഗ്രേഡ് നേടി മലയാളികളെ ഞെട്ടിച്ചത്. കാരന്തൂർ മർകസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ ഇവർ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത് .

## Article Content

**വടകര : **സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് കാശ്മീരി വിദ്യാർഥികൾ. 61 ആം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഞ്ച് കാശ്മീരി വിദ്യാർത്ഥികളാണ് എ ഗ്രേഡ് നേടി മലയാളികളെ ഞെട്ടിച്ചത്. കാരന്തൂർ മർകസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ ഇവർ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത് .

ഹൈസ്കൂൾ വിഭാഗം പ്രസംഗത്തിൽ മുഹമ്മദ് റിഹാൻ, ഉറുദു കവിതാ രചനയിൽ ബിലാൽ അഹമ്മദ് ,ഉറുദു കഥാ രചനയിൽ ഫൈസാൻ റസ്സ ,ഹയർ സെക്കന്ററി ഉറുദു പ്രസംഗത്തിൽ നസർ മഹ്മൂദ് ,ഉറുദു കവിതാ രചനയിൽ മഹ്മൂദ് അഹമ്മദ് എന്നിവരാണ് എ ഗ്രേഡ് നേടിയത് .ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്നുള്ളവരാണ് ഇവർ.

കേരളത്തിൽ പഠിക്കാൻ സാധിച്ചതിലും കലോത്സവത്തിൽ ജേതാക്കളാകാൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു .നൂറിലധികം കാശ്മീരി വിദ്യാർത്ഥികളാണ് കാരന്തൂർ മർകസ് എച്ച്.എസ്.എസിൽ പഠിക്കുന്നത് . ഉറുദു അദ്ധ്യാപകൻ നാദാപുരം കുറുവാഞ്ചേരിയിലെ അഹമ്മദാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത് .

പഠനത്തിലും പഠ്യേതര വിഷയത്തിലും മികവ് പുലർത്തുന്നവരാണ് ഇവരെന്ന് അഹമ്മദും സ്കൂളിലെ ഹിന്ദി അധ്യാപകനായ സക്കീർ അരിമ്പ്രയും പറയുന്നു . മുൻ വർഷങ്ങളിലും കശ്മീരി വിദ്യാത്ഥികൾ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് . കോഴിക്കോട് ജില്ലയ്ക്ക് മികച്ച സ്കോർ നേടിക്കൊടുത്തതിൽ ഇവരുടെ പങ്ക് ചെറുതൊന്നുമല്ല .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89288/students-of-karantur-markus-hss-secured-a-grade-in-state-school-arts-festival)