---
title: "ക്യാമറക്കണ്ണുകളിൽ; വടകര ഇനി സുരക്ഷിത നഗരം "
english_title: "Vadakara is now a safe city in the eyes of cameras"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89292/vadakara-is-now-a-safe-city-in-the-eyes-of-cameras"
published_at: "2023-01-09T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc1f8b1097a_YOGAM_CAMERA.jpg"
keywords: []
---

# ക്യാമറക്കണ്ണുകളിൽ; വടകര ഇനി സുരക്ഷിത നഗരം 

> **Lead Summary:** **വടകര:** ക്യാമറക്കണ്ണുകൾ ഇനി വടകരയെ സംരക്ഷിക്കും. വടകര നഗരത്തിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ആർ.ഡി.ഒ, ഡി.വൈ.എസ്.പി, സി.ഐ, എക്സ്സൈസ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പങ്കെടുത്തു. വടകര പട്ടണം പൂർണ്ണമായും ക്യമറകണ്ണുകളിൽ സുരക്ഷിതമാക്കാൻ തീരുമാനമായി.

## Article Content

**വടകര:** ക്യാമറക്കണ്ണുകൾ ഇനി വടകരയെ സംരക്ഷിക്കും. വടകര നഗരത്തിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ആർ.ഡി.ഒ, ഡി.വൈ.എസ്.പി, സി.ഐ, എക്സ്സൈസ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പങ്കെടുത്തു. വടകര പട്ടണം പൂർണ്ണമായും ക്യമറകണ്ണുകളിൽ സുരക്ഷിതമാക്കാൻ തീരുമാനമായി.

ഓരോ സ്ഥാപനവും സ്വന്തം നിലയിൽ സി.സി.ടി.വി സ്ഥാപിച്ച് സ്ഥാപനത്തിന്‍റെ സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം പൊതുഇടങ്ങളിലേക്കും ഒരു കണ്ണുണ്ടാവാൻ വ്യാപാരി വ്യവസായി സംഘടനകൾ മുൻകൈ എടുക്കണമെന്നും ധാരണയുണ്ടായി. വടകര പട്ടണത്തിൽ കത്താത്ത തെരുവ് വിളക്കുകളെല്ലാം പെട്ടന്ന്തന്നെ പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടി ഉണ്ടാവുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകി.

സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ വടകര പട്ടണത്തിൽ നടക്കാതിരിക്കാൻ ആവശ്യമായ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു ചെയർമാനും ആർ.ഡി.ഒ ശ്രീ.ബിജു കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു. ഡി.വൈ.എസ്.പി, സി.ഐ, കെ.എസ്.ഇ.ബി അസി.എഞ്ചിനിയർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, നഗരസഭാ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ കമ്മിറ്റി അംഗങ്ങൾ ആയിരിക്കും.

യോഗത്തിൽ ചെയർപേഴ്സൺ .കെ.പി.ബിന്ദു പദ്ധതി വിശദീകരണം നടത്തി. ആർ.ഡി.ഒ .ബിജു, ഡി.വൈ.എസ്.പി ഹരിപ്രസാദ്, സി.ഐ .മനോജ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരായ .എം.ബിജു, സിന്ധു പ്രേമൻ, ടി.പി.ഗോപാലൻ മാസ്റ്റർ, സി.കുമാരൻ, പ്രേമൻ പഴങ്കാവ്, റഷീദ്, കെ.പ്രകാശൻ,.ചൊക്രന്‍റവിട ചന്ദ്രൻ, .എം.പി.അബ്ദുള്ള, പ്രദീപ് .അബ്ദുൾസലാം, വിനോദൻ, .മുഹമ്മദ് സംസാരിച്ചു. വൈസ് ചെയർപേഴ്സൺ കെ.കെ.വനജ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ പി.സജീവ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89292/vadakara-is-now-a-safe-city-in-the-eyes-of-cameras)