---
title: "ഗോൾഡൻ ഡെയ്സ് ഓഫ് യാറ: യാറാ ഗോൾഡിൽ ആഘോഷം "
english_title: "Golden Days of Yarra: Celebration at Yarra Gold"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89376/golden-days-of-yarra-celebration-at-yarra-gold"
published_at: "2023-01-10T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd068ded797_yara.jpg"
keywords: []
---

# ഗോൾഡൻ ഡെയ്സ് ഓഫ് യാറ: യാറാ ഗോൾഡിൽ ആഘോഷം 

> **Lead Summary:** **വടകര: **വടകരയിലും ,ആയഞ്ചേരിയിലും സ്വർണ്ണ വിസ്മയം സൃഷ്ടിച്ച കടത്തനാട്ടിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ യാറ ഗോൾഡ് & ഡയമണ്ട്സിന്റെ ഗോൾഡൻ ഡേയ്‌സ് ഓഫ് യാറ അതിവിപുലമായി ആഘോഷിച്ചു.

## Article Content

**വടകര: **വടകരയിലും ,ആയഞ്ചേരിയിലും സ്വർണ്ണ വിസ്മയം സൃഷ്ടിച്ച കടത്തനാട്ടിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ യാറ ഗോൾഡ് & ഡയമണ്ട്സിന്റെ ഗോൾഡൻ ഡേയ്‌സ് ഓഫ് യാറ അതിവിപുലമായി ആഘോഷിച്ചു.

ഇത് രണ്ടാം തവണയാണ് ഗോൾഡൻ ഡെയ്സ് ഓഫ് യാറ സംഘടിപ്പിക്കുന്നത്. വടകര യാറാ ഗോൾഡിൽ വച്ച് നടന്ന ആഘോഷ പരിപാടിയിൽ നടന്ന നറുക്കെടുപ്പ് വടകര മുനിസിപ്പൽ കൗൺസിലർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

യാറ ഗോൾഡ് ആൻറ് ഡയമൻറ്സ് ചെയർമാൻ ഇക്ബാൽ കെ ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി, ആയാടത്തിൽ ഹമ്മദ് ഹാജി, യാറ ഗോൾഡ് മാനേജ്മെൻ്റ് ഭാരവാഹികളും ,ജീവനക്കാരും പങ്കെടുത്തു.

ബമ്പർ നറുക്കെടുപ്പായ ബമ്പർ നെക്‌ളേസ്‌ വിജയിയെ നറുക്കിലൂടെ തിരഞ്ഞെടുത്തു. കൂടാതെ ദിവസേന നടന്ന ഗോൾഡ് കോയിൻ നറുക്കെടുപ്പിലെ 60 വിജയികൾക്കുള്ള ഗോൾഡ് കോയിൻ സമ്മാനവും വിതരണം ചെയ്തു .

തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി, ആയാടത്തിൽ ഹമ്മദ് ഹാജി, മുനിസിപ്പൽ കൗൺസിലർ പ്രഭാകരൻ, ചെയർമാൻ ഇക്ബാൽ കെ ടി മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, ഇശൽ അറേബ്യയുടെ ഗാനസദസ്സും അരങ്ങേറി.

ഉപഭോക്താക്കളുടെ താല്പര്യങ്ങൾ കണ്ടറിഞ്ഞ് വടകരയിലും ,ആയഞ്ചേരിയിലും ജന വിശ്വാസം പിടിച്ചുപറ്റിയ യാ റ ഗോൾഡ് ആൻറ് ഡയമണ്ട് കൂടുതൽ ഇടങ്ങളിൽ ഷോറൂമുകൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89376/golden-days-of-yarra-celebration-at-yarra-gold)