---
title: "പുരസ്കാര നിറവിൽ; ട്രൂവിഷൻ ന്യൂസ് റിപ്പോർട്ടർ ഷമീം എടച്ചേരിക്ക് അനുമോദനം "
english_title: "At the end of the award; Kudos to Truevision News Reporter Shamim Edachery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89444/at-the-end-of-the-award-kudos-to-truevision-news-reporter-shamim-edachery"
published_at: "2023-01-10T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd5f96df657_true_vision.jpg"
keywords: []
---

# പുരസ്കാര നിറവിൽ; ട്രൂവിഷൻ ന്യൂസ് റിപ്പോർട്ടർ ഷമീം എടച്ചേരിക്ക് അനുമോദനം 

> **Lead Summary:** **വടകര: **പത്താമത് അന്താരാഷ്ട്ര സർഗാലയ കരകൗശലമേള സമാപിച്ചപ്പോൾ ട്രൂ വിഷൻ ന്യൂസിന് അംഗീകാരം. മികച്ച ഓൺലൈൻ മീഡിയക്കുള്ള മാധ്യമ പുരസ്കാരവും ക്യാഷ് അവാർഡുമാണ് നേടിയത്.

## Article Content

**വടകര: **പത്താമത് അന്താരാഷ്ട്ര സർഗാലയ കരകൗശലമേള സമാപിച്ചപ്പോൾ ട്രൂ വിഷൻ ന്യൂസിന് അംഗീകാരം. മികച്ച ഓൺലൈൻ മീഡിയക്കുള്ള മാധ്യമ പുരസ്കാരവും ക്യാഷ് അവാർഡുമാണ് നേടിയത്.

ഡിസംബർ 22 മുതൽ ജനുവരി 9 വരെയായിരുന്നു അന്താരാഷ്ട്ര കരകൗശല മേള. ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ വച്ച് പുരാവസ്തു തുറുമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിന്നാണ് ട്രൂ വിഷൻ ന്യൂസ് എം.ഡി. കെ.കെ.ശ്രീജിത്ത് അവാർഡ് ഏറ്റുവാങ്ങിയത്.

ഇതോടൊപ്പം തന്നെ 22 ദിവസമായി സർഗാലയ അന്താരാഷ്ട്ര കരകൗശല മേളക്ക് വേണ്ടി മികച്ച റിപ്പോർട്ട് തയ്യാറാക്കിയ ട്രൂ വിഷൻ സബ് എഡിറ്റർ മുഹമ്മദ് ഷമീം എടച്ചേരിക്ക് ട്രൂ വിഷൻ ന്യൂസിന്റെ അവാർഡ് ലഭിച്ചു.

ഉസ്ബകിസ്ഥാൻ സൗഹൃദ രാജ്യമായ പത്താമത് അന്താരാഷ്ട്ര കരകൗശല മേളയിൽ ആദ്യമായി ലോകത്തെ അറിയിക്കുന്നതിൽ വ്യക്തമായ പങ്കാണ് ട്രൂ വിഷൻ ന്യൂസ് വഹിച്ചത്.

പുതുപ്പണത്തെ ട്രൂ വിഷൻ സ്റ്റുഡിയോയിൽ നടന്ന വർണ്ണാഭമായ ചടങ്ങ് മാനേജിംഗ് ഡയറക്ടർ കെ.കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സിഇഒ അനൂപ് സി.ടി. അധ്യക്ഷത വഹിച്ചു. രിജിൻ എം.കെ, കാവ്യാ, സുസ്മിത, രജിൽ വാണിമേൽ സംസാരിച്ചു. വൈഷ്ണവി രാജൻ സ്വാഗതം പറഞ്ഞു. നൗറിൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89444/at-the-end-of-the-award-kudos-to-truevision-news-reporter-shamim-edachery)