---
title: "മനുഷ്യക്കോട്ട; അടിപ്പാതയ്ക്കായി മനുഷ്യർ ഒന്നിച്ചു "
english_title: "the man's fort; Humans united for the underpass"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89445/the-mans-fort-humans-united-for-the-underpass"
published_at: "2023-01-10T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd61f5e66ec_manushyakett.jpg"
keywords: []
---

# മനുഷ്യക്കോട്ട; അടിപ്പാതയ്ക്കായി മനുഷ്യർ ഒന്നിച്ചു 

> **Lead Summary:** **ഒഞ്ചിയം:** മടപ്പള്ളി അടിപ്പാത കര്‍മസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ മടപ്പള്ളി കേന്ദ്രികരിച്ച്‌ മനുഷ്യക്കോട്ട തീര്‍ത്തു. കെ.കെ. രമ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

## Article Content

**ഒഞ്ചിയം:** മടപ്പള്ളി അടിപ്പാത കര്‍മസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ മടപ്പള്ളി കേന്ദ്രികരിച്ച്‌ മനുഷ്യക്കോട്ട തീര്‍ത്തു. കെ.കെ. രമ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സമരസമിതി ചെയര്‍മാന്‍ പി.സുരേഷ്ബാബു അദ്ധ്യക്ഷനായി. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്,ശശികല ദിനേശന്‍, സി.കെ വിശ്വനാഥന്‍, പ്രദീപ് പുത്തലത്ത്, അഡ്വ.ഒ. ദേവരാജ്,പി.പി സോമന്‍, അഡ്വ.എം.രാജേഷ്, എ.ടി മഹേഷ്, പ്രദീപ് ചോമ്പാല, അഷറഫ് മമ്മാലക്കണ്ടി, സുധീര്‍ മഠത്തില്‍, കെ. കലാജിത്, യു.എംസുരേന്ദ്രന്‍, വി.വി മഹമൂദ്,റഹീസ നൗഷാദ് ,ശാരദാവത്സന്‍, ശൈലജ കൊയിലോത്ത്, അഡ്വ. അനില്‍കുമാര്‍ സംസാരിച്ചു.

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89445/the-mans-fort-humans-united-for-the-underpass)