---
title: "അഭിമാന നിമിഷം;സർഗാലയ അന്താരാഷ്ട്ര ഫെസ്റ്റ് അവാർഡ് ട്രൂവിഷൻ ന്യൂസിന് "
english_title: "Proud moment; Sargalaya International Fest Award for Truvision News"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89447/proud-moment-sargalaya-international-fest-award-for-truvision-news"
published_at: "2023-01-10T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd631812992_true_vision_award.jpg"
keywords: []
---

# അഭിമാന നിമിഷം;സർഗാലയ അന്താരാഷ്ട്ര ഫെസ്റ്റ് അവാർഡ് ട്രൂവിഷൻ ന്യൂസിന് 

> **Lead Summary:** **വടകര: **പത്താമത് അന്താരാഷ്ട്ര സർഗാലയ കരകൗശലമേള ഇരിങ്ങലിൽ സമാപിച്ചപ്പോൾ ട്രൂവിഷൻ ന്യൂസിന് അഭിമാന നിമിഷം. മികച്ച റിപ്പോർട്ടിനുള്ള മാധ്യമ അവാർഡും 10,000 രൂപയുടെ ക്യാഷ് പ്രൈസും ട്രൂവിഷൻ ന്യൂസിന്.

## Article Content

**വടകര: **പത്താമത് അന്താരാഷ്ട്ര സർഗാലയ കരകൗശലമേള ഇരിങ്ങലിൽ സമാപിച്ചപ്പോൾ ട്രൂവിഷൻ ന്യൂസിന് അഭിമാന നിമിഷം. മികച്ച റിപ്പോർട്ടിനുള്ള മാധ്യമ അവാർഡും 10,000 രൂപയുടെ ക്യാഷ് പ്രൈസും ട്രൂവിഷൻ ന്യൂസിന്.

അന്താരാഷ്ട്ര മേളയുടെ തനിമ ലോകമെങ്ങുമുള്ള വായനക്കാരിൽ എത്തിച്ചതിനാണ് ട്രൂവിഷൻ ന്യൂസിനെ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിന് അർഹമാക്കിയത്. മാനേജിംഗ് ഡയറക്ടർ കെ കെ ശ്രീജിത് മന്ത്രി അഹമ്മദ് ദേവർകോവിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

ഒരു ഓൺലൈൻ ഡിജിറ്റൽ മാധ്യമത്തിന് സമൂഹം നൽകുന്ന അംഗീകാരത്തിൻ്റെ അടയാളമാണ് ട്രൂ വിഷൻ ന്യൂസിന് മാധ്യമ അവാർഡിലൂടെ ലഭ്യമായത്. ട്രൂ വിഷൻന്യൂസ് ചുരുങ്ങിയ കാലത്തിനിടയിൽ മലയാളി മനസാക്ഷി അറിഞ്ഞുകൊണ്ടുള്ള പ്രവർത്തനമാണ് കാഴ്ചവച്ചത്.

സമൂഹത്തിൽ ബലഹീനരുടെ ശബ്ദം, അവശ വിഭാഗത്തിന്റെ ശബ്ദം, സമൂഹം സ്വയം താഴ്ത്തിക്കെട്ടി മുദ്രകുത്തപ്പെട്ടവന്റെ ശബ്ദം അത്തരത്തിലുള്ളവരെയുടെ ശബ്ദം മുഖ്യധാരയിൽ എത്തിക്കുക എന്നുള്ളതാണ് ട്രൂ വിഷൻ ന്യൂസിൽ അർപ്പിതമായ ഉത്തരവാദിത്വം.

അതിനോടെപ്പോഴും 100% നീതി പുലർത്തുവാൻ ശ്രമിച്ചിട്ടുമുണ്ട്. ഉസ്ബകിസ്ഥാൻ സൗഹൃദ രാജ്യമായ പത്താമത് അന്താരാഷ്ട്ര കരകൗശല മേളയിൽ തുടക്കം മുതൽ തന്നെ പത്തംഗ സംഘത്തെ പരിചയപ്പെടുത്തുവാൻ ട്രൂ വിഷൻ ന്യൂസിന് സാധിച്ചു. മലയാളികളുടെ ആദിത്യ മര്യാദയും ഭക്ഷണരീതിയും അവർക്ക് ഏറെ പ്രിയപ്പെട്ടു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 500 ഓളം ആർട്ടിസ്റ്റുമാരും അതിലേറെ വരുന്ന കരകൗശല വസ്തുക്കളും ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും മികച്ച അനുഭൂതിയായിരുന്നു ഓരോ ഉപഭോക്താവിനും ഇരിങ്ങൽ അന്താരാഷ്ട്ര കരകൗശലമേളയിൽ സമ്മാനിച്ചത്. കോവിഡാനന്തര ലോകത്തെ എങ്ങനെ വിസ്മയിപ്പിക്കാം എന്നായിരുന്നു തുടക്കത്തിൽ തന്നെ സംഘാടകർ ശ്രമിച്ചത്.

ഉപഭോക്താക്കളെ അതിശയിപ്പിച്ച മേളയിൽ പത്തോളം രാജ്യങ്ങളിൽ നിന്നും 26 സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89447/proud-moment-sargalaya-international-fest-award-for-truvision-news)