---
title: "ചരിത്രമായി; മഹിമ നിലനിർത്തി കുഞ്ഞാലിമരക്കാർ"
english_title: "As history; Kunhalimarakkar kept the glory"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89491/as-history-kunhalimarakkar-kept-the-glory"
published_at: "2023-01-10T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd9f308311e_Untitled-1.jpg"
keywords: []
---

# ചരിത്രമായി; മഹിമ നിലനിർത്തി കുഞ്ഞാലിമരക്കാർ

> **Lead Summary:** **കോട്ടക്കൽ : **ഇതിഹാസ പുരുഷനായ കുഞ്ഞാലിമരക്കാരുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന കുഞ്ഞാലിമരക്കാർ ഹയർസെക്കൻഡറി സ്കൂൾ ചരിത്രം നിലനിർത്തി. പാരമ്പര്യമായി ദഫ് മുട്ട്, കോൽക്കളി മുതലായ ഇനങ്ങളിൽ തുടരുന്ന തേരോട്ടത്തിൽ യാതൊരു വിധത്തിലുള്ള കിതപ്പുമില്ലാതെ ഉജ്ജ്വലമായ മുന്നേറി, വിജയം കൈകളിലൊതുക്കി.

## Article Content

**കോട്ടക്കൽ : **ഇതിഹാസ പുരുഷനായ കുഞ്ഞാലിമരക്കാരുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന കുഞ്ഞാലിമരക്കാർ ഹയർസെക്കൻഡറി സ്കൂൾ ചരിത്രം നിലനിർത്തി. പാരമ്പര്യമായി ദഫ് മുട്ട്, കോൽക്കളി മുതലായ ഇനങ്ങളിൽ തുടരുന്ന തേരോട്ടത്തിൽ യാതൊരു വിധത്തിലുള്ള കിതപ്പുമില്ലാതെ ഉജ്ജ്വലമായ മുന്നേറി, വിജയം കൈകളിലൊതുക്കി.

കോവിഡാനന്തരം നടന്ന പ്രഥമ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന്റെ വിജയം ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്കാണ് കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ വഹിച്ചത്. 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലും മികവിന്റെ അടയാളമായി കുഞ്ഞാലിമരക്കാർ ഹൈസ്കൂൾ വിദ്യാർത്ഥികൾ മാറി.

കുഞ്ഞാലി മരക്കാരുടെ പാദസ്പർശമേറ്റ് പുളകിതമായ മണ്ണിൽ വിദ്യാർത്ഥികൾക്ക് വീരോജിതമായ സ്വീകരണമാണ് . കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂളിലാണ് വമ്പിച്ച സ്വീകരണം നൽകിയത്.

ബാൻഡ് മേളങ്ങളുടെയും, താള, നൃത്ത ചുവടുകളുടെയും, ഹർഷഘോരങ്ങളുടെയും ആരവത്തോടെയാണ് ഘോഷയാത്രയെ വരവേറ്റത്. കോൽക്കളി , ദഫ് മുട്ട്, വട്ടപ്പാട്ട്, ഇംഗ്ലീഷ് പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച വിജയികളെ രക്ഷിതാക്കൾ , അധ്യാപകർ, നാട്ടുകാർ, വിദ്യാർഥികൾ, സ്കൂൾ മാനേജ്മെന്റ് എന്നിവർ സംയുക്തമായി സ്വീകരണം നൽകി.

ഇതോടനുബന്ധിച്ച് നടന്ന ഘേഷയായ്ക്ക് വർണ്ണാഭമായ പ്രസിഡന്റ് ഹമീദ്, സാജിദ് കൈരളി , സൂരജ് , ഫഹദ്, ഫൗസിയ, പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര, ഷമീം അഹമ്മദ്, മുഹമ്മദ് ഫൈസൽ, നിധിൻ , ദിൽഷത്ത് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89491/as-history-kunhalimarakkar-kept-the-glory)