---
title: "തൊഴിൽ സഭ; ജാലകം പോർട്ടൽ രജിസ്ട്രേഷൻ തുടങ്ങി "
english_title: "labor council; Window portal registration started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89497/labor-council-window-portal-registration-started"
published_at: "2023-01-10T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bda44057dd7_Untitled-1.jpg"
keywords: []
---

# തൊഴിൽ സഭ; ജാലകം പോർട്ടൽ രജിസ്ട്രേഷൻ തുടങ്ങി 

> **Lead Summary:** **വടകര : **വടകര നഗരസഭയിൽ തൊഴിൽസഭയ്ക്ക് തുടക്കം കുറിച്ചു. തൊഴിൽ അന്വേഷകരെയും സംരംഭക തൽപരരെയും പ്രാദേശികമായി വേദികൾ ഒരുക്കി അവരുടെ കൂട്ടായ്മ ഒരുക്കിയെടുക്കും.

## Article Content

**വടകര : **വടകര നഗരസഭയിൽ തൊഴിൽസഭയ്ക്ക് തുടക്കം കുറിച്ചു. തൊഴിൽ അന്വേഷകരെയും സംരംഭക തൽപരരെയും പ്രാദേശികമായി വേദികൾ ഒരുക്കി അവരുടെ കൂട്ടായ്മ ഒരുക്കിയെടുക്കും.

തൊഴിൽ അന്വേഷകരെയും സംരംഭക താല്പരരെയും ജാലകം പോർട്ടലിൽ രജിസ്ട്രേഷൻ നടത്തി സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ് ഉദ്ദേശം. അതുവഴി അഞ്ചുവർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുക എന്ന മഹത്തായ യജ്ഞം സാധ്യമാകും.

വടകര നഗരസഭയുടെ തൊഴിൽസഭ നഗരസഭാ ഉടമസ്ഥതയിലുള്ള കാരാട്ട് ഗ്രൗണ്ടിൽ വെച്ച് വടകര നഗരസഭ ചെയർപേഴ്സൺ കെപി ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ കെ കെ വനജ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വിജയ് എ പി, പ്രജിത എം, ബിജു സംസാരിച്ചു. തൊഴിൽ സാധ്യതകൾ, സാമ്പത്തിക സ്രോതസ്സുകൾ എന്നിവയെ പറ്റി വിശദീകരിക്കുവാൻ വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസർ വിശദീകരിച്ചു.

പിന്നോക്ക വികസന കോർപ്പറേഷൻ സ്കിൽ ട്രെയിനിങ്ങിന്റെ ഭാഗമായ അസാപ്പ് ബാങ്ക് പ്രതിനിധികൾ വ്യവസായ വകുപ്പിന്റെ ഭാഗമായുള്ള ഇന്റെണന്മാർ എന്നിവർ തൊഴിലിനെ പറ്റിയും സ്കീമുകളെ പറ്റിയും വിശദീകരിച്ചു.

കൗൺസിലർമാർ. സി ഡി എസ് ചെയർപേഴ്സൺമാർ, കുടുംബശ്രീ പ്രോജക്ട് ഓഫീസർ, നഗരസഭ ഉദ്യോഗസ്ഥന്മാർ എന്നിവർ തൊഴിൽസഭയ്ക്ക് നേതൃത്വം കൊടുത്തു. പദ്ധതിയുടെ വിശദീകരണം നടത്തിക്കൊണ്ട് കില ഫാക്കൽറ്റി മനോജ് കൊയപ്ര സംസാരിക്കുകയും ഗ്രൂപ്പ് ചർച്ചയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.

പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കാരാട്ട് ഗ്രൗണ്ടിൽ മികച്ച പങ്കാളിത്തത്തോടുകൂടി സഭ നടത്തുവാൻ സാധിച്ചു. തൊഴിൽസഭയെ സ്വാഗതം ചെയ്തുകൊണ്ട് വികെ അസീസ് മാസ്റ്റർ സംസാരിച്ചു. ചടങ്ങിന് നന്ദി അർപ്പിച്ചുകൊണ്ട് സംഘാടക സമിതി കൺവീനറായ സിന്ധു ജെഎച്ച് ഐ യും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89497/labor-council-window-portal-registration-started)