---
title: "ട്രൂ വിഷൻ ന്യൂസ് ഇംപാക്ട്; കിണറിന് സുരക്ഷിത മറയായി "
english_title: "True Vision News Impact; The well became a safe haven"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89620/true-vision-news-impact-the-well-became-a-safe-haven"
published_at: "2023-01-11T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be89cfdda91_KINAR_F.jpg"
keywords: []
---

# ട്രൂ വിഷൻ ന്യൂസ് ഇംപാക്ട്; കിണറിന് സുരക്ഷിത മറയായി 

> **Lead Summary:** **വള്ളിക്കാട്: ** 'സൂക്ഷിക്കുക കിണറിന് ആൾമറയില്ല താഴെ വീഴും' എന്ന വാർത്ത ഡിസംബർ 30ാം തീയ്യതി ട്രൂ വിഷൻ ന്യൂസ് നൽകിയിരുന്നു. പത്തു ദിവസങ്ങൾക്കുള്ളിൽ കെട്ടിടയുടമ ആൾമറ കെട്ടുകയും അപായ സാധ്യതയിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുവാൻ സാധിച്ചു. പക്രംതളം-മുട്ടുങ്ങൽ സംസ്ഥാനപാതയിലെ വള്ളിക്കാട് ജുമുഅത്ത് പള്ളിക്ക് സമീപമാണ് അപകടകരമായി ആൾമറ ഇല്ലാത്ത നിലയിൽ കിണർ കാണപ്പെട്ടിരുന്നത്.

## Article Content

**വള്ളിക്കാട്: ** 'സൂക്ഷിക്കുക കിണറിന് ആൾമറയില്ല താഴെ വീഴും' എന്ന വാർത്ത ഡിസംബർ 30ാം തീയ്യതി ട്രൂ വിഷൻ ന്യൂസ് നൽകിയിരുന്നു. പത്തു ദിവസങ്ങൾക്കുള്ളിൽ കെട്ടിടയുടമ ആൾമറ കെട്ടുകയും അപായ സാധ്യതയിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുവാൻ സാധിച്ചു. പക്രംതളം-മുട്ടുങ്ങൽ സംസ്ഥാനപാതയിലെ വള്ളിക്കാട് ജുമുഅത്ത് പള്ളിക്ക് സമീപമാണ് അപകടകരമായി ആൾമറ ഇല്ലാത്ത നിലയിൽ കിണർ കാണപ്പെട്ടിരുന്നത്.

**

വള്ളിക്കാട്ടിലെ പ്രദേശവാസികളായിരുന്നു ഇത് ട്രൂ വിഷൻ ന്യൂസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. രാവിലെയും വൈകുന്നേരവും സ്കൂളുകളിലേക്കും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇതുവഴി നടന്നു പോകുന്നത്. കൂടാതെ മുതിർന്ന കാൽനടയാത്രക്കാരും, സ്ത്രീകളുൾപ്പടെയുള്ളവരും. ചെറിയൊരു അശ്രദ്ധ മതി ഫുട്പാത്തിന് സമീപമുള്ള കിണറിൽ വീഴാൻ. മിണ്ടാപ്രാണികളായ ജന്തുജാലകങ്ങൾ, ഇഴ ജീവികൾ അശ്രദ്ധകൊണ്ട് താഴെ വീഴാനും, കുടിവെള്ള സ്രോതസ്സ് മലിനമാകുകയും ചെയ്യാം.

സമീപത്തെ ആരാധനാലയത്തിലേക്ക് രാത്രികാലങ്ങളിൽ പോലും കഴിഞ്ഞ ആഴ്ചകളിൽ പ്രഭാഷണങ്ങൾ ശ്രവിക്കുവാൻ വള്ളിക്കാടിന്റെ വിവിധ ദിക്കുകളിൽ നിന്നും പ്രദേശവാസികൾ എത്തിയിരുന്നു. സംസ്ഥാനപാതയിൽ പല ഭാഗങ്ങളിലും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തത് ബുദ്ധിമുട്ടാണ്.

വള്ളിക്കാട് ആൾമറിയില്ലാത്ത കിണറിന്റെ ഭാഗത്ത് തെരുവുവിളക്ക് ഇല്ലാത്തതും വലിയ അപകട സാധ്യത തന്നെയാണ്. അപകടഭീഷണി നിലനിന്ന കിണറിന്റെ ആൾമറ കെട്ടി കെട്ടിട ഉടമ എന്തുകൊണ്ടും മാതൃകയായി. പക്ഷേ, ആൾമറ കെട്ടിയ കിണറിൽ മിണ്ടാ പ്രാണികളായ ജീവജാലങ്ങൾ വീഴാതിരിക്കുവാൻ എത്രയും പെട്ടെന്ന് അധികൃതർ തെരുവു വിളക്കുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും ഉചിതമായ പുരോഗതിയുണ്ടാകും എന്നാണ് നാട്ടുകാരും പ്രതീക്ഷിക്കുന്നത്.

** വള്ളിക്കാട്:** സംസ്ഥാനപാതയിൽ ഫൂട്പാത്തിന് സമീപം അപകടം ക്ഷണിച്ചു വരുത്തി കിണർ. മുട്ടുങ്ങൽ- പക്രംതളം സംസ്ഥാന റോഡിലെ വള്ളിക്കാട് ജുമാ മസ്ജിദിന് മുൻവശത്തെ സ്വകാര്യ കെട്ടിടത്തിന്റെ വശത്തായാണ് ആൾമറ ഇല്ലാത്ത നിലയിൽ കിണർ ഉള്ളത്.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരവധി കാൽനട യാത്രക്കാരും വാഹന യാത്രക്കാരുമാണ് ഇതുവഴി സഞ്ചരിച്ചു പോകുന്നത്. രാവിലെയും വൈകുന്നേരവും സ്കൂളിലേക്ക് പോവുകയും, വരികയും ചെയ്യുന്ന വിദ്യാർത്ഥികളും അനവധി.

ഒരു ചെറിയ അശ്രദ്ധ മതി കിണറിലേക്ക് വീഴാൻ. ആഴത്തിലുള്ള കിണറിൽ പകുതിയിലധികം വെള്ളവുമുണ്ട്. തെരുവ് നായകളും, മറ്റു ജന്തുക്കളും സദാ സമയവും പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നു.

ആൾമറ ഇല്ലാത്തതിനാൽ ജന്തുക്കളും വഴുതി വീഴാനുള്ള സാധ്യതയും കൂടുതലാണ്. അപകട ഭീഷണി ഉയർത്തുന്നു എന്നുമാത്രമല്ല, ജീവന് തന്നെ ഭീഷണിയാണ് ഇത്തരത്തിലുള്ള കിണറുകൾ.

അതിനാൽ എത്രയും പെട്ടെന്ന് കെട്ടിട ഉടമ കിണറിന് ആൾമറ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89620/true-vision-news-impact-the-well-became-a-safe-haven)