---
title: "വേണം ഹാർബർ; കുരിയാടിയുടെ സമഗ്ര പുരോഗതിക്ക് "
english_title: "Need Harbor; For the overall development of Kuriyadi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89647/need-harbor-for-the-overall-development-of-kuriyadi"
published_at: "2023-01-11T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bea352ce292_kuriyadi_f.jpg"
keywords: []
---

# വേണം ഹാർബർ; കുരിയാടിയുടെ സമഗ്ര പുരോഗതിക്ക് 

> **Lead Summary:** **വടകര: **വടകരയുടെ സമഗ്ര പുരോഗതിക്ക് കടൽത്തീരം നൽകിയ പങ്ക് നിസ്തുലമാണ്. വടകരയുടെ തീരദേശ മേഖല ജന നിബിഠമാണ്. വടകര നിയോജക മണ്ഡലത്തിൽ തന്നെ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖലയാണ് കുരിയാടി. ചോറോട് ഗ്രാമപഞ്ചായത്തിലെ 17, 18, 19 വാർഡുകളും വടകര മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡും ചേർന്നതാണ്. ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ഈ ഒരു പ്രദേശം പഴയ കുറുമ്പനാടിന് കീഴിലുള്ളതാണെന്ന ഐതിഹ്യവും ചരിത്രത്തിൽ പറയുന്നു. രണ്ടായിരത്തിലധികം മത്സ്യത്തൊഴിലാളികൾ ദിനേന തൊഴിൽ ചെയ്യുന്ന ഇവിടെ മിനി ഹാർബർ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

## Article Content

**വടകര: **വടകരയുടെ സമഗ്ര പുരോഗതിക്ക് കടൽത്തീരം നൽകിയ പങ്ക് നിസ്തുലമാണ്. വടകരയുടെ തീരദേശ മേഖല ജന നിബിഠമാണ്. വടകര നിയോജക മണ്ഡലത്തിൽ തന്നെ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖലയാണ് കുരിയാടി. ചോറോട് ഗ്രാമപഞ്ചായത്തിലെ 17, 18, 19 വാർഡുകളും വടകര മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡും ചേർന്നതാണ്. ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ഈ ഒരു പ്രദേശം പഴയ കുറുമ്പനാടിന് കീഴിലുള്ളതാണെന്ന ഐതിഹ്യവും ചരിത്രത്തിൽ പറയുന്നു. രണ്ടായിരത്തിലധികം മത്സ്യത്തൊഴിലാളികൾ ദിനേന തൊഴിൽ ചെയ്യുന്ന ഇവിടെ മിനി ഹാർബർ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

തൊഴിലിനായി ചോമ്പാല ഹാർബർ വരെ പോയി തിരിച്ചു വരുമ്പോൾ ദിവസേന മൂവായിരം രൂപയുടെ അധിക ഡീസൽ ആണ് ചെലവായി വരുന്നത്. ഏതു സമയമാണോ പുറം കടലിലേക്ക് പോകേണ്ടി വരുന്നത് അപ്പോൾ പോകണം ഏതുസമയവും ജാഗരൂകരായിരിക്കുകയും വേണം. കടൽ ഭിത്തി തകർന്നതിനാൽ മഴക്കാലങ്ങളിൽ ആർത്തിരമ്പുന്ന തിരമാലകൾ കുരിയാടി പ്രദേശങ്ങളിലെ വിവിധ വീടുകളിൽ കയറി കനത്ത നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. അതിശക്തമായ പുലിമുട്ടോ, കടൽ ഭിത്തിയോ നിർമ്മിച്ചിട്ടില്ലെങ്കിൽ ഓരോ വർഷവും കല്ല് താഴോട്ട് പോകുന്ന അവസ്ഥയും ഇവിടെ കണ്ടുവരുന്നു.

ദിവസവും മൂവായിരത്തോളം രൂപം നഷ്ടം വരുന്ന ഇവർക്ക് വർഷാവർഷം ലക്ഷങ്ങളുടെ അധിക ബാധ്യതയാണ് ഇതുവഴി വരുന്നത്. ഇത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലുപ്പുറമാണ്. ഗൃഹനാഥൻ കടലിൽ പോയി കടലമ്മയോട് തൻ്റെ രോദനങ്ങൾ പറഞ്ഞുകൊണ്ട് വള്ളം നിറയെ മത്സ്യവുമായി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു കുരിയാടിക്കാർക്ക്. 80ഓളം ചെറിയ വള്ളങ്ങളും, 20 വലിയ വള്ളങ്ങളുമുണ്ട് നിലവിൽ.ഇന്നും അതേ കുരിയാടിക്കാർക്ക് വള്ളവുമായി കടലിലേക്ക് ഇറങ്ങി സമൃദ്ധ മത്സ്യവുമായി തിരിച്ചുവരണം.

പക്ഷേ,  തീരത്തിന്റെ പ്രധാന പാർശ്വഭാഗങ്ങളൊക്കെ കടലെടുത്തുകഴിഞ്ഞു. അവശേഷിക്കുന്നവ ബന്ധപ്പെട്ട അധികൃതർ സംരക്ഷിക്കുകയും എത്രയും പെട്ടെന്ന് മിനി ഹാർബർ സ്ഥാപിക്കുക എന്നുള്ളത് മാത്രമാണ് ഒരു പോംവഴി. മറ്റു ജോലികളെ പോലെയല്ല മത്സ്യബന്ധന ജോലി. 24 മണിക്കൂറിൽ ഏത് സമയവും പോകേണ്ടിവരും. നിശ്ചിത സമയത്തിനുള്ളിൽ പോയി വരാം എന്ന ഉറപ്പുമൊന്നുമില്ല. മത്സ്യബന്ധന തൊഴിലാളികൾ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് തന്നെ ഹാർബർ വരിക എന്നതാണ് ഇതിന് ഒരു പോംവഴി. അതുവഴി സാമ്പത്തിക ലാഭവും, സമയം ലാഭവും നേടുവാൻ സാധിക്കും.

തീരദേശത്ത് ഡീസൽ ക്ഷാമം രൂക്ഷമാണ്. മണ്ണെണ്ണ സബ്സിഡി നിരക്കിൽ സർക്കാർ നൽകുന്നത് നിർത്തിയോടോടുകൂടി പലരും പെട്രോൾ ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്. വേറെ നിർവാഹം ഇല്ലാത്തതിനാലാണിത്. ഇതും വൻ ബാധ്യതയാണ് പാവപ്പെട്ട തൊഴിലാളികൾക്ക് മുന്നിൽ ഇടിത്തീയായി വന്നിരിക്കുന്നത്. വടകര മണ്ഡലത്തിൽ തന്നെ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളും, അതിനോടനുബന്ധിച്ച് ജീവിക്കുന്നവരുമായ പതിനായിരക്കണക്കിന് പേരാണ് കൂരിയാടി ഭാഗത്തുള്ളത്. മിനി ഹാർബർ വേണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് എംഎൽഎ, എംപി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്.

രണ്ടുവർഷത്തോളമായി കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണി നടത്തിയിട്ട്. സമയാ സമയത്ത് അറ്റകുറ്റപ്പണിയും പുനർനിർമാണം നടത്തിക്കഴിഞ്ഞാൽ ഒരു പരിധിവരെ തീരം സംരക്ഷിക്കുവാനും കടൽ തിരമാലകൾ വാസയോഗ്യമുള്ള വീടുകളിൽ നിന്ന് പ്രതിരോധിക്കുവാനും സാധിക്കും. അടുത്ത് തന്നെ ചോമ്പാല ഹാർബർ ഉള്ളതിനാൽ പലപ്പോഴും കുരിയാടിയിൽ ഹാർബർ വേണ്ട എന്നാണ് പലരും പറയുന്നത്. ചോമ്പാല ഹാർബറിനേക്കാളും അനന്തമായ വികസന സാധ്യതയാണ് കൂരിയാടി ഹാർബറിൽ വരാൻ വേണ്ടി പോകുന്നത്. വടകരയുടെ ഹൃദയഭാഗത്ത് തന്നെയുള്ളതും, എളുപ്പത്തിൽ മറ്റു ജില്ലകളിലേക്ക് കയറ്റി അയക്കുവാനും സാധിക്കും.

ഇത് പതിറ്റാണ്ടുകളായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ട കുടുംബങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്കും കാരണമാകും. അതുവഴി താഴേക്കിടയിൽ ഉള്ള സമൂഹത്തിന്റെ അഭിമാനകരമായ നിലനിൽപ്പിനും കാരണമാകും. ഇക്കാര്യത്തിൽ സർക്കാരും ബന്ധപ്പെട്ട വകുപ്പും ഉചിതമായ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. മത്സ്യത്തൊഴിലാളി അസോസിയേഷൻ സെക്രട്ടറി മനോജൻ, നകുലൻ, ദിനേശൻ പ്രസ്താവനയിൽ പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89647/need-harbor-for-the-overall-development-of-kuriyadi)