---
title: "അധ്യാപകരുടെ ഡി എ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് എച്ച് എസ് എസ് ടി എ "
english_title: "HSSTA to disburse DA dues of teachers immediately"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89693/hssta-to-disburse-da-dues-of-teachers-immediately"
published_at: "2023-01-11T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bee7e77aee5_hssta.jpg"
keywords: []
---

# അധ്യാപകരുടെ ഡി എ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് എച്ച് എസ് എസ് ടി എ 

> **Lead Summary:** **വടകര : **അധ്യാപകരുടെയും ജീവനക്കാരുടെയും തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് എച്ച്എസ്എസ് ടി എ വടകര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയായ 11% ഡിഎ, ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ, ലീവ് സറണ്ടർ എന്നിവ അനുവദിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര : **അധ്യാപകരുടെയും ജീവനക്കാരുടെയും തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് എച്ച്എസ്എസ് ടി എ വടകര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയായ 11% ഡിഎ, ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ, ലീവ് സറണ്ടർ എന്നിവ അനുവദിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ കെ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭാഗം എ.പ്രേമകുമാരി മുഖ്യാതിഥിയായിരുന്നു. പി. രാധാകൃഷ്ണൻ ( സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച്എസ്എസ് ടി എ ) മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി കെ. എ അഫ്സൽ, സമിതി അംഗം കെ വി ഷിബു, കെ പി അനിൽകുമാർ (പ്രസിഡണ്ട് എച്ച്എസ്എസ് ടി എ ), പി കെ ഫൗസിയ (സെക്രട്ടറി എച്ച് എസ് എസ് ടി എ, ) മേഖലാ സെക്രട്ടറി എ.എം അബ്ദുൾ ജലീൽ, പി കെ സുനിൽ, ആർ രൂപേഷ് എന്നിവർ ആശംസകൾ നേർന്നു.

ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന മടപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി കെ നിഷയെ ചടങ്ങിൽ ആദരിച്ചു.

എച്ച് എസ് എസ് ടി എ വടകര മേഖല കമ്മിറ്റി ഭാരവാഹികൾ പ്രസിഡണ്ട് :പി കെ സുനിൽ, സെക്രട്ടറി : എ എം അബ്ദുൽ ജലീൽ, ട്രഷറർ : മനോജ് കൊളോറ, വൈസ് പ്രസിഡണ്ട് കെ.രജീഷ്, ജോയിന്റ് സെക്രട്ടറി എൻ പി സുസ്മിത എന്നിവരെ യോഗം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89693/hssta-to-disburse-da-dues-of-teachers-immediately)