---
title: "ലീക്കായി വെള്ളം; ചൂടാറും മുമ്പേ കരിമ്പന പാലം റോഡിൽ വെള്ളം "
english_title: "Water leaked on the completed Karimbana Palam road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89839/water-leaked-on-the-completed-karimbana-palam-road"
published_at: "2023-01-12T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfe44a0375e_KARIMBANA_PALAM_F.jpg"
keywords: []
---

# ലീക്കായി വെള്ളം; ചൂടാറും മുമ്പേ കരിമ്പന പാലം റോഡിൽ വെള്ളം 

> **Lead Summary:** **വടകര: **വടകര നഗരസഭ 26ാം വാർഡിലെ വാട്ടർ ടാങ്ക് കരിമ്പന പാലം റോഡ് ഇന്നലെയായിരുന്നു പണിപൂർത്തിയായത്. പണിപൂർത്തിയായി ചൂടാറും മുമ്പേ റോഡിന്റെ പാർശ്വഭാഗത്തെ വാൾവ് പൊട്ടി ലീക്കായത് കണ്ടുനിന്ന നാട്ടുകാരിൽ ആശങ്കയുളവാക്കി.

## Article Content

**വടകര: **വടകര നഗരസഭ 26ാം വാർഡിലെ വാട്ടർ ടാങ്ക് കരിമ്പന പാലം റോഡ് ഇന്നലെയായിരുന്നു പണിപൂർത്തിയായത്. പണിപൂർത്തിയായി ചൂടാറും മുമ്പേ റോഡിന്റെ പാർശ്വഭാഗത്തെ വാൾവ് പൊട്ടി ലീക്കായത് കണ്ടുനിന്ന നാട്ടുകാരിൽ ആശങ്കയുളവാക്കി.

**

റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി 2021-22 കാലഘട്ടത്തിലാണ് റോഡിന് ഫണ്ട് അനുവദിച്ചത്. 10 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചത്. യു.എൽ.സി.സി.എസിനാണ് നിർമ്മാണ ചുമതല. നേരത്തെ തന്നെ വാൾവിന് നേരിയ രീതിയിലുള്ള ലീക്കുള്ളതായി നാട്ടുകാർ പറഞ്ഞു.

റോഡ് നിർമ്മാണത്തിനുശേഷം ഭാരമേറിയ റോഡ് റോളർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോയതിനാൽ മണ്ണ് അമർന്ന് പോയതിലാകാം വെള്ളം ശക്തമായി വന്നതെന്നും നാട്ടുകാർ പറഞ്ഞു. വിവരം അന്വേഷിച്ചെത്തിയ ട്രൂ വിഷൻ ന്യൂസ് ഉടനെ വാട്ടർ അതോറിറ്റി എ.ഇ.ഒ. ബീന.സിയെ വിവരം അറിയിക്കുകയായിരുന്നു.

ഉടനെ ലൈനിലേക്ക് പോകുന്ന വെള്ളം നിർത്തലാക്കി. എത്രയും പെട്ടെന്ന് വാൽവ് മാറ്റി പുതിയ വാൾവ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.

**വടകര:** വടകര നഗരസഭയിലെ 26ാം വാർഡ് വാട്ടർ ടാങ്ക് കരിമ്പന പാലം റോഡ് പണി പൂർത്തിയായി. 2021- 22 റീ ബിൽഡ് കേരള പദ്ധതി പ്രകാരമാണ് റോഡ് പണി ആരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല.

**

ഒന്നര കിലോമീറ്ററാണ് റോഡിന്റെ ആകെയുള്ള ദൂരം. പൈപ്പ് പൊട്ടി മൂടിയതിന് ശേഷം റോഡ് വികൃതമാക്കിയ വാർത്ത ട്രൂ വിഷൻ ന്യൂസ് നേരത്തെ ഡിസംബർ 22ാം തീയ്യതി നൽകിയിരുന്നു.

ദേശീയപാത വികസനം ദ്രുതഗതിയിൽ നടക്കുന്നതിനാൽ പുതുപ്പണം- ജനത റോഡ് വഴി സഹകരണ ഹോസ്പിറ്റലിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. നിരവധി ചെറു റോഡുകളുള്ള ഈ മേഖലയിൽ വാട്ടർ ടാങ്ക് മുതൽ തിരുവള്ളൂർ റോഡിലെ ചില ഭാഗങ്ങളിൽ കുണ്ടംകുഴിയും ഉള്ളതായി നാട്ടുകാർ പറയുന്നുണ്ട്.

ഈ റോഡിന്റെ കാര്യത്തിലും ഉചിതമായ തീരുമാനം ഉടനടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. 10 ലക്ഷം രൂപയാണ് റീബിൽഡ് കേരള പദ്ധതിയിൽ പെടുത്തി റോഡിന് അനുവദിച്ചത്. ബാക്കി വരുന്ന തുക സേവിങ്സ് വിഭാഗത്തിലേക്ക് മാറ്റും.

ഇതിനെത്തുടർന്ന് കണ്ണങ്കുഴിയിലെ ഹൗസിംഗ് അസോസിയേഷൻ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് പൈപ്പ് മാറ്റി സ്ഥാപിക്കുവാനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞ മാസമായിരുന്നു പ്രവർത്തി തുടങ്ങിയത്. പക്ഷേ പൈപ്പ് മാറ്റി ചോർച്ചക്ക് പരിഹാരം കാണുകയല്ലാതെ റോഡിന്റെ മുകളിലുള്ള മണ്ണ് പോലും യഥാക്രമം നീക്കം ചെയ്തിട്ടില്ല. തന്മൂലം വാഹനങ്ങളുടെ അടി തട്ടുന്ന അവസ്ഥ വരുന്നു. നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.

ഓട്ടോറിക്ഷകളും കാറുകളും ഉൾപ്പെടെയുള്ളവർക്കാണ് ഈയൊരു പരാതി. പുതുപ്പണത്തു നിന്നും വടകര സഹകരണ ആശുപത്രിയിലേക്കുള്ള എളുപ്പവഴി കൂടിയാണ് കണ്ണംങ്കുഴി റോഡ്. രാത്രികാലങ്ങളിൽ റോഡ് അറിയാത്ത അപരിചിതരായ വാഹനങ്ങൾ വന്നു കഴിഞ്ഞാൽ അപകടവും പതിയിരിക്കുന്നു. സമീപത്ത് തന്നെയാണ് കളരിയുള്ളതിൽ ട്രാൻസ്ഫോമർ.

ദേശീയപാതയുടെ പണി പുരോഗമിക്കുന്നതിനാൽ എളുപ്പവഴിയായി പലരും ഈ റോഡിനെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ജല അതോറിറ്റി ജോലിക്കാർ കുഴികൾ യഥാർത്ഥ സമയത്ത് മൂടി റോഡുമായി സമമാക്കിയാൽ വാഹന യാത്രക്കാരുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കാനാകും എന്നാണ് നാട്ടുകാരുടെയും ഹൗസിംഗ് അസോസിയേഷന്റെയും പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89839/water-leaked-on-the-completed-karimbana-palam-road)