---
title: "പഞ്ചായത്ത് സമ്മേളനം ; കുന്നുമ്മക്കരയിൽ മുസ്ലിം ലീഗ് ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി "
english_title: "Muslim League home outreach program has started in Kunummakkara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89841/muslim-league-home-outreach-program-has-started-in-kunummakkara"
published_at: "2023-01-12T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfe6aa90cd1_LEAGUE.jpg"
keywords: []
---

# പഞ്ചായത്ത് സമ്മേളനം ; കുന്നുമ്മക്കരയിൽ മുസ്ലിം ലീഗ് ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി 

> **Lead Summary:** **ഓർക്കാട്ടേരി : **ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ഏറാമല പഞ്ചായത്ത് സമ്മേളനം ജനുവരി 13,14,15 തിയ്യതികളിൽ ഓർക്കാട്ടേരിയിൽ നടക്കും. പഞ്ചായത്ത് സമ്മേളനത്തിന്റെ മുന്നോടിയായി കുന്നുമ്മക്കര സൗത്ത് 18 ആം വാർഡ് തല ജനകീയ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി.

## Article Content

**ഓർക്കാട്ടേരി : **ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ഏറാമല പഞ്ചായത്ത് സമ്മേളനം ജനുവരി 13,14,15 തിയ്യതികളിൽ ഓർക്കാട്ടേരിയിൽ നടക്കും. പഞ്ചായത്ത് സമ്മേളനത്തിന്റെ മുന്നോടിയായി കുന്നുമ്മക്കര സൗത്ത് 18 ആം വാർഡ് തല ജനകീയ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി.

മുസ്‌ലിം ലീഗ് വാർഡ് പ്രസിഡണ്ട് അഷ്‌റഫ്‌ ഇ. എം ഗൃഹസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തു. വലിയ പറമ്പത്ത് കുഞ്ഞിമൂസ്സ ഹാജി സമ്മേളന പ്രചരണ ലഘുലേഖ ഏറ്റുവാങ്ങി.

വാർഡ് ജനറൽ സെക്രട്ടറി ടി. എൻ റഫീഖ്, ട്രഷറർ ഹംസ കണ്ടോത്ത്, മറ്റു ഭാരവാഹികളായ ഇബ്രാഹിം കെ. പി, ഇബ്രാഹിം വണ്ണാങ്കണ്ടി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89841/muslim-league-home-outreach-program-has-started-in-kunummakkara)