---
title: "ദേഹാസ്വാസ്ഥ്യം നേരിട്ട യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരെ ആദരിച്ചു "
english_title: "The bus crew who took the sick passenger to the hospital were honoured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89845/the-bus-crew-who-took-the-sick-passenger-to-the-hospital-were-honoured"
published_at: "2023-01-12T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfeb868643a_aadaram.jpg"
keywords: []
---

# ദേഹാസ്വാസ്ഥ്യം നേരിട്ട യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരെ ആദരിച്ചു 

> **Lead Summary:** **വടകര: **യാത്രക്കിടയില്‍ ദേഹാസ്വാസ്ഥ്യം നേരിട്ട യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയ ബസ് ജീവനക്കാരെ പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

## Article Content

**വടകര: **യാത്രക്കിടയില്‍ ദേഹാസ്വാസ്ഥ്യം നേരിട്ട യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയ ബസ് ജീവനക്കാരെ പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

പയ്യന്നൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎല്‍ 13 എകെ 6768 കൃതിക ബസ്സിലെ ഡ്രൈവര്‍ ബിജു പാവൂര്‍, കണ്ടക്ടര്‍ ജിതിന്‍ പയ്യന്നൂര്‍, ക്ലീനര്‍ പ്രദീപന്‍ കുറ്റൂര്‍ എന്നിവരെയാണ് ആദരിച്ചത്.

പാര്‍ക്കോയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ട്രാഫിക് എസ്ഐ കെകെ പവിത്രന്‍ ഉപഹാരം സമ്മാനിച്ചു. പാര്‍ക്കോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു ഉദ്ഘാടനം ചെയ്തു.

മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നസീര്‍ പി അധ്യക്ഷത വഹിച്ചു. പാര്‍ക്കോ ഡയറക്ടര്‍ ആഷിഖ് അബൂബക്കര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. സജ്ന ദില്‍ഷാദ് ആശംസകള്‍ നേര്‍ന്നു.

ഓപ്പറേഷന്‍ മാനേജര്‍ അനൂപ് ചാക്കോ സ്വാഗതവും ക്ലിനിക്കല്‍ ഓപ്പറേഷന്‍സ് മാനേജര്‍ സഫീര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89845/the-bus-crew-who-took-the-sick-passenger-to-the-hospital-were-honoured)