---
title: "അവരും കുട്ടികളാണ്; ആട്ടും പാട്ടവുമായി വടകര ടൗൺ ഹാൾ "
english_title: "Vadakara Municipality celebrated Bhinnasheshi Kalotsavam 2023 grandly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89846/vadakara-municipality-celebrated-bhinnasheshi-kalotsavam-2023-grandly"
published_at: "2023-01-12T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfeced9d3f0_BINNASESI_KALOLSAVAM.jpg"
keywords: []
---

# അവരും കുട്ടികളാണ്; ആട്ടും പാട്ടവുമായി വടകര ടൗൺ ഹാൾ 

> **Lead Summary:** **വടകര: **വടകര നഗരസഭാ ഭിന്നശേഷി കലോത്സവം 2023 ഗംഭീരമായി ആഘോഷിച്ചു. കുട്ടികളുടെ ആട്ടവും പാട്ടുമായി വടകര ടൗൺഹാളിലെ നിറഞ്ഞ സദസ്സിനെ അക്ഷരാർത്ഥത്തിൽ മനോഹരമാക്കി.

## Article Content

**വടകര: **വടകര നഗരസഭാ ഭിന്നശേഷി കലോത്സവം 2023 ഗംഭീരമായി ആഘോഷിച്ചു. കുട്ടികളുടെ ആട്ടവും പാട്ടുമായി വടകര ടൗൺഹാളിലെ നിറഞ്ഞ സദസ്സിനെ അക്ഷരാർത്ഥത്തിൽ മനോഹരമാക്കി.

പ്രത്യേക പരിഗണന അർഹിക്കുന്നവരാണ് എന്ന യാഥാർത്ഥ്യം മറന്ന്കൊണ്ട് എല്ലാവരും കലോത്സവ വേദിയിൽ തങ്ങളുടെ ദിവസമാക്കികൊണ്ട് കലാപരിപാടിയിൽ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. സർഗ്ഗശേഷിയാൽ സമ്പന്നമായ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ .കെ.പി.ബിന്ദു നിർവ്വഹിച്ചു.

വൈസ് ചെയർപേഴ്സൺ .കെ.കെ.വനജ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വിജയി, .എ.പി.പ്രജിത,എം.ബിജു, സിന്ധു പ്രേമൻ, കൗൺസിൽ പാർട്ടി ലീഡർമാരായ പ്രഭാകരൻ, അസീസ് മാസ്റ്റർ, സിന്ധു പി.കെ, സി.കെ.കരീ, അബ്ദുൾ ഹക്കീം, സിക്കന്തർ പരിമാർ, സംഘടന കോഴിക്കോട് ജില്ലാ ചെയർമാൻ മണലിൽ മോഹനൻ സംസാരിച്ചു.

കലോത്സവ പരിപാടിയുടെ മുഖ്യാതിഥിയായ അഖിൽരാജും, ഈർക്കിൾകൊണ്ടുള്ള ശില്പങ്ങളുടെ ശില്പിയായ യു.ആർ.എഫ്.  അവാർഡിനർഹനുമായ എം.കെ.രമേശന് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ .പി.സജീവ് കുമാർ സ്വാഗതവും നഗരസഭാ സെക്രട്ടറി എൻ.കെ.ഹരീഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89846/vadakara-municipality-celebrated-bhinnasheshi-kalotsavam-2023-grandly)