---
title: "വടകരയുടെ ഭൂപ്രകൃതി; ഡ്രൈനേജിനായി ഫീൽഡ് പരിശോധന"
english_title: "Topography of Vadakara; Field test for drainage"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89872/topography-of-vadakara-field-test-for-drainage"
published_at: "2023-01-12T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c00cf4b5b11_vdk_pic_1.jpg"
keywords: []
---

# വടകരയുടെ ഭൂപ്രകൃതി; ഡ്രൈനേജിനായി ഫീൽഡ് പരിശോധന

> **Lead Summary:** **വടകര: **വടകരയുടെ ഭൂപ്രകൃതിക്ക്നുയോജ്യമായ രീതിയിൽ ഡ്രൈനേജ് നിർമ്മാണത്തിന് വേണ്ടി ഫീൽഡ് പരിശോധന നടത്തി.ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകര നഗരസഭ പരിധിയിൽ ഡ്രൈനേജ് വർക്ക് ആരംഭിച്ചിരിക്കുകയാണ്. നിലവിലുള്ള ഡ്രൈനേജിനു പുറമേ പുതുതായി ഉണ്ടാക്കുന്ന ഡ്രൈനേജും അതിനോടനുബന്ധിച്ചുള്ള കൾവെട്ടും ഏതു രീതിയിൽ വേണമന്നതിനാണ് പരിശോധന.

## Article Content

**വടകര: **വടകരയുടെ ഭൂപ്രകൃതിക്ക്നുയോജ്യമായ രീതിയിൽ ഡ്രൈനേജ് നിർമ്മാണത്തിന് വേണ്ടി ഫീൽഡ് പരിശോധന നടത്തി.ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകര നഗരസഭ പരിധിയിൽ ഡ്രൈനേജ് വർക്ക് ആരംഭിച്ചിരിക്കുകയാണ്. നിലവിലുള്ള ഡ്രൈനേജിനു പുറമേ പുതുതായി ഉണ്ടാക്കുന്ന ഡ്രൈനേജും അതിനോടനുബന്ധിച്ചുള്ള കൾവെട്ടും ഏതു രീതിയിൽ വേണമന്നതിനാണ് പരിശോധന.

പൊതുജനങ്ങളിൽ നിന്നും ഉയർന്ന ആശങ്ക മനസ്സിലാക്കുന്നതിനായി നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ബിജു, കൗൺസിലർ,പി.കെ സതീശൻ മാസ്റ്റർ, പരിശോധന നടത്തി. ഇവരോടൊപ്പം NHAI അതോറിറ്റി ഉദ്യോഗസ്ഥരും, നിലവിൽ ഈ ഭാഗങ്ങളിലെ വർക്ക് ഏറ്റെടുത്ത് നടത്തുന്ന കോൺട്രാക്ടർമാരും നഗരസഭ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥന്മാരും നഗരസഭാ സെക്രട്ടറിയും സംയുക്തമായി ഫീൽഡ് പരിശോധനയിൽ സാന്നിഹിതരായിരുന്നു.

പരിശോധനയ്ക്കുശേഷം ആവശ്യമായ നിർദ്ദേശങ്ങൾ NHAI അതോറിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ചു. ഭൂപ്രകൃതി അനുസരിച്ച് വടകര പട്ടണം താഴ്ന്ന പ്രദേശമായതിനാൽ ഗൗരവത്തിൽ തന്നെയുള്ള നിർദ്ദേശങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്.ഇതോടൊപ്പം പുതുപ്പണം ഭാഗത്തുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ്, അല്ലെങ്കിൽ അണ്ടർ പാസ്സ് വിഷയത്തിനുമുള്ള പരിഹാര മാർഗങ്ങൾ കൂടി ശ്രദ്ധയിൽപ്പെടുത്തി.

ഇക്കാര്യത്തിൽ നേരത്തെ ശ്രദ്ധയിൽ പെടുത്തിയ അതെ രീതിയിൽ തന്നെ ഫീൽഡ് സന്ദർശിച്ചു കൊണ്ട് NHAI യുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുമുണ്ട്. ഈ കാര്യവും പരിഹരിക്കപ്പെടും എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് അധികൃതരും നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89872/topography-of-vadakara-field-test-for-drainage)