---
title: "തൊഴിൽ സഭ ; എന്റെ തൊഴിൽ എന്റെ അഭിമാനം"
english_title: "labor council; My profession is my pride"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89892/labor-council-my-profession-is-my-pride"
published_at: "2023-01-12T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c01fa876cac_sabha_.jpg"
keywords: []
---

# തൊഴിൽ സഭ ; എന്റെ തൊഴിൽ എന്റെ അഭിമാനം

> **Lead Summary:** **അഴിയൂർ:**എന്റെ തൊഴിൽ എന്റെ അഭിമാനം അഴിയൂർ ഗ്രാമപഞ്ചായത്തിലും. പദ്ധതിയുടെ ഭാഗമായി തൊഴിൽ സംരംഭ സാധ്യതകളും തൊഴിലന്വേഷകർക്ക് തൊഴിൽ പരിശീലന സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 11,12,13,14,15 എന്നീ വാർഡുകളിലുള്ളവർക്ക് തൊഴിൽ സഭ സംഘടിപ്പിച്ചു.

## Article Content

**അഴിയൂർ:**എന്റെ തൊഴിൽ എന്റെ അഭിമാനം അഴിയൂർ ഗ്രാമപഞ്ചായത്തിലും. പദ്ധതിയുടെ ഭാഗമായി തൊഴിൽ സംരംഭ സാധ്യതകളും തൊഴിലന്വേഷകർക്ക് തൊഴിൽ പരിശീലന സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 11,12,13,14,15 എന്നീ വാർഡുകളിലുള്ളവർക്ക് തൊഴിൽ സഭ സംഘടിപ്പിച്ചു.

തൊഴിൽ സഭ പരിപാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.പതിനാലാം വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ കവിത അനിൽ കുമാർ,റീന രയരോത്ത്,പ്രീത പി കെ,കില ആർ പി ഗംഗാധരൻ സംസാരിച്ചു.ഇന്റേൺ അമൽജിത്ത് ഗ്രൂപ്പ് ചർച്ചക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89892/labor-council-my-profession-is-my-pride)