---
title: "ഫെസ്റ്റ് നാളെ; അവസരം വിനിയോഗിക്കാനായി ഉദ്യോഗാർത്ഥികൾ "
english_title: "Job fest tomorrow in collaboration with Kozhikode District Employment Exchange"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90015/job-fest-tomorrow-in-collaboration-with-kozhikode-district-employment-exchange"
published_at: "2023-01-13T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c102cd15a93_fest.jpg"
keywords: []
---

# ഫെസ്റ്റ് നാളെ; അവസരം വിനിയോഗിക്കാനായി ഉദ്യോഗാർത്ഥികൾ 

> **Lead Summary:** **വടകര:** വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുമായി സഹകരിച്ച് നടത്തുന്ന ജോബ് ഫെസ്റ്റ് നാളെ തുടക്കമാവും. മടപ്പള്ളി ജി.വി.എച്ച്.എസ്.എസിലാണ് മെഗാ ജോബ് ഫെസ്റ്റ് നടക്കുന്നത്.

## Article Content

**വടകര:** വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുമായി സഹകരിച്ച് നടത്തുന്ന ജോബ് ഫെസ്റ്റ് നാളെ തുടക്കമാവും. മടപ്പള്ളി ജി.വി.എച്ച്.എസ്.എസിലാണ് മെഗാ ജോബ് ഫെസ്റ്റ് നടക്കുന്നത്.

ഉച്ചക്ക് 12 മണിക്ക് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ അധ്യക്ഷത വഹിക്കും.

ചോറോട്, ഒഞ്ചിയം, ഏറാമല, അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.വിമല, ജില്ല എംപ്ലോയ്മെൻറ് ഓഫീസർ പി രാജീവൻ സംബന്ധിക്കും.

50 പരം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ മെഗാ തൊഴിൽ മേളയിൽ 2500 ലേറെ ജോലി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊഴിൽരഹിതർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും മികച്ച തൊഴിൽ നേടാനുള്ള സുവർണ്ണാവസരമാണ് വടകര ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്.

4000ത്തിലേറെ പേർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന 60 പ്രമുഖ തൊഴിൽദായക സ്ഥാപനങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90015/job-fest-tomorrow-in-collaboration-with-kozhikode-district-employment-exchange)