---
title: "മെസ്സി മടങ്ങി; ഉയർത്തിയ ഫ്ലക്സ് വാനിൽ "
english_title: "Flux boards remain intact in many parts today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90052/flux-boards-remain-intact-in-many-parts-today"
published_at: "2023-01-13T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c12a4f2f120_flex.jpg"
keywords: []
---

# മെസ്സി മടങ്ങി; ഉയർത്തിയ ഫ്ലക്സ് വാനിൽ 

> **Lead Summary:** **മുട്ടുങ്ങൽ:** സാക്ഷാൽ ലയണൽ മെസ്സിയും അർജന്റീന ടീമും കപ്പുമായി മടങ്ങി. നാട്ടിലെ വിശ്രമ ദിവസങ്ങൾ ആസ്വദിച്ച് ക്ലബ്ബ് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രധാന കളിക്കാരൊക്കെ ക്ലബ്ബ് ഫുട്ബോൾ കളിക്കുന്നതിന്റെ തിരക്കിലുമാണ്.

## Article Content

**മുട്ടുങ്ങൽ:** സാക്ഷാൽ ലയണൽ മെസ്സിയും അർജന്റീന ടീമും കപ്പുമായി മടങ്ങി. നാട്ടിലെ വിശ്രമ ദിവസങ്ങൾ ആസ്വദിച്ച് ക്ലബ്ബ് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രധാന കളിക്കാരൊക്കെ ക്ലബ്ബ് ഫുട്ബോൾ കളിക്കുന്നതിന്റെ തിരക്കിലുമാണ്.

ലോകകപ്പ് തുടങ്ങുന്നതിന്റെ ആഴ്ചകൾക്ക് മുമ്പ് തന്നെ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ മാറ്റാതെ ഇന്നും നാടിന്റെ നിരവധി ഭാഗങ്ങളിൽ ഉയർന്നു തന്നെ നിൽക്കുന്നു. കൈനാട്ടി- മുട്ടുങ്ങൽ ഓവർ ബ്രിഡ്ജ് മുതൽ വള്ളിക്കാട് വരെയുള്ള ഭാഗങ്ങളിൽ ഉയർന്നുനിൽക്കുന്ന നിരവധി ഫ്ലക്സുകൾ കാണാം.

അതാത് ടീമിന്റെ ഫാൻസ് അസോസിയേഷനാണ് ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇഷ്ട ടീമിന്റെ ചരിത്രങ്ങൾ, ലോകകപ്പ് നേടിയ വർഷങ്ങൾ, ടീമിന്റെ കഴിവുകൾ തുടങ്ങിയവയാണ് ഫ്ലക്സുകളിൽ നിറഞ്ഞു നിൽക്കുന്നത്.

കൂടാതെ പ്രധാന താരങ്ങളുടെ കൂറ്റൻ ഒറ്റയാൻ കട്ടിംഗ്സും കാണാം. നേരത്തെ പക്രംതളം- തൊട്ടിൽപാലം റോഡിൽ നിരവധി പ്രദേശങ്ങളിലായി കൂറ്റൻ ഫ്ലക്സുകൾ ഉയർത്തിയിരുന്നു. ഏതാണ്ട് ഫ്ലക്സുകൾ മാറ്റുന്ന തിരക്കിലാണ് ഫാൻസ് അസോസിയേഷനുകൾ.

ഇനിയും ഫ്ലക്സ് ബോർഡുകൾ മാറ്റാതെ ഇരിക്കുന്നത് സ്പോർട്സ്മാൻ സ്പിരിറ്റ് ആണോ? എന്നാണ് നാട്ടുകാരിൽ പലരും ചോദിക്കുന്നത്. മറ്റു പലരും ചൂണ്ടിക്കാണിക്കുന്നത് ഫാൻസുകാരോട് ഫ്ലക്സ് സ്ഥാപിച്ച കാര്യം മറന്നു പോയോ? എന്നാണ്.

ഏതായാലും നാട്ടുകാരിൽ നിന്നും ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് ഫ്ലക്സ്, ബാനർ, കട്ടിംഗ് സ്ഥാപിച്ചവരാണ് മറുപടി പറയേണ്ടത്. അവർ എത്രയും പെട്ടെന്ന് അക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90052/flux-boards-remain-intact-in-many-parts-today)