---
title: "സ്നേഹയാത്ര; തൊഴിൽഭാരം താഴെയിറക്കി "
english_title: "Guaranteed workers traveled to Ooty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90087/guaranteed-workers-traveled-to-ooty"
published_at: "2023-01-13T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1528e214c3_YATHRA.jpg"
keywords: []
---

# സ്നേഹയാത്ര; തൊഴിൽഭാരം താഴെയിറക്കി 

> **Lead Summary:** **ഏറാമല: **ആടിയും പാടിയും ഊട്ടിയിലേക്ക് ഒരു സ്നേഹ യാത്ര. അന്തിയോളം അധ്വാനിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് വലിയ ആശ്വാസമായി ഊട്ടിയിലേക്കുള്ള സ്നേഹയാത്ര.

## Article Content

**ഏറാമല: **ആടിയും പാടിയും ഊട്ടിയിലേക്ക് ഒരു സ്നേഹ യാത്ര. അന്തിയോളം അധ്വാനിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് വലിയ ആശ്വാസമായി ഊട്ടിയിലേക്കുള്ള സ്നേഹയാത്ര.

ഏറാമല ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ഷുഹൈബ് കുന്നത്തിന്റെ നേതൃത്വത്തിലാണ് ഊട്ടിയിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് സ്നേഹ യാത്ര നടത്തിയത്.

തൊഴിലിനിടയിൽ ഒരു ആനന്ദ യാത്ര നടത്തിയത് തൊഴിലാളികൾക്ക് വ്യത്യസ്ത അനുഭവമായി. വളരെ പ്രായമായവരും സ്നേഹയാത്രയിൽ പങ്കുകൊണ്ടു എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.

ആദ്യമായിട്ടാണ് എല്ലാവർക്കും ഊട്ടി കാണാൻ കഴിഞ്ഞത്. റോസ് ഗാർഡൻ,ബോട്ട് ഹൗസ്,ബോട്ടാണിക്കൽ ഗാർഡൻ,തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേറെയും സന്ദർശിച്ചു.

ടീ ഫാക്ടറിയിലും, ചോക്ക്ളേറ്റ് ഫാക്ടറിയിലും സന്ദർശനം നടത്തിയത് തൊഴിലാളികൾക്ക് പുതിയ അനുഭവമുണ്ടാക്കി. അയൽക്കൂട്ടം കൺവീനർമാരായ ബാബു പറമ്പത്ത്,സുലൈമാൻ കെ.ഇ,പുനത്തിൽ വിനോദൻ,മാറ്റ്മാരായ ജയന്തി പുത്തൻപുരയിൽ,ബിന്ദു.കെ.കെ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90087/guaranteed-workers-traveled-to-ooty)