---
title: "ഗോൾ ചലഞ്ച്; രണ്ടാംഘട്ടത്തിന് മികച്ച തുടക്കം "
english_title: "Kerala state government's second phase of anti-drug campaign kicks off"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90107/kerala-state-governments-second-phase-of-anti-drug-campaign-kicks-off"
published_at: "2023-01-13T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1666933713_GOAL_CHALLENGE.jpg"
keywords: []
---

# ഗോൾ ചലഞ്ച്; രണ്ടാംഘട്ടത്തിന് മികച്ച തുടക്കം 

> **Lead Summary:** **വടകര: **കേരളാ സംസ്ഥാന സർക്കാരിന്റെ രണ്ടാം ഘട്ട ലഹരി വിരുദ്ധ ക്യാമ്പയിന് ഗോളടിച്ചു തുടക്കം. വടകര എക്സൈസ് റെയിഞ്ച് പാർട്ടി വടകര നഗരസഭാ കാര്യാലയത്തിന് സമീപം വച്ച് ലഹരിക്കെതിരെ നടത്തിയ ഗോൾ ചലഞ്ച് വടകര നഗരസഭാ ചെയർപേഴ്സൺ ബിന്ദു കെ പി ഉദ്‌ഘാടനം ചെയ്തു.

## Article Content

**വടകര: **കേരളാ സംസ്ഥാന സർക്കാരിന്റെ രണ്ടാം ഘട്ട ലഹരി വിരുദ്ധ ക്യാമ്പയിന് ഗോളടിച്ചു തുടക്കം. വടകര എക്സൈസ് റെയിഞ്ച് പാർട്ടി വടകര നഗരസഭാ കാര്യാലയത്തിന് സമീപം വച്ച് ലഹരിക്കെതിരെ നടത്തിയ ഗോൾ ചലഞ്ച് വടകര നഗരസഭാ ചെയർപേഴ്സൺ ബിന്ദു കെ പി ഉദ്‌ഘാടനം ചെയ്തു.

സിവിൽ എക്സൈസ് ഓഫീസർ സിനീഷ് കെ മുഖവുര ഭാഷണം നടത്തി. നഗരസഭ സെക്രട്ടറി പ്രസാദ് അധ്യക്ഷത വഹിച്ചു.

വടകര എക്സൈസ് ഇൻസ്‌പെക്ടർ വേണു പി പി, സർക്കിൾ പ്രിവന്റീവ് ഓഫീസർ ജയപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് , സിനീഷ് കെ , അരുൺ എം, ലിനീഷ് പി, ശ്യാംരാജ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ ബബിത ബി , ഡ്രൈവർ ശ്രീജിത്ത് , നഗരസഭയിലെ കൗൺസിലർമാർ, മുനിസിപ്പാലിറ്റി ജീവനക്കാർ , നാട്ടുകാർ എന്നിവരടക്കം 150 ഓളം പേർ ഗോൾ ചലഞ്ചിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90107/kerala-state-governments-second-phase-of-anti-drug-campaign-kicks-off)