---
title: "വിംസ് പാര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍   ഫ്രഷേഴ്‌സ് ഡേ"
english_title: " At the Vims Para Medical Institution Freshers' Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9011/at-the-vims-para-medical-institution-freshers-day"
published_at: "2021-11-05T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184cacb7fbd4_VIMIS COLLEGE .jpg"
keywords: []
---

# വിംസ് പാര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍   ഫ്രഷേഴ്‌സ് ഡേ

> **Lead Summary:** **വടകര: ** വിദ്യഭ്യാസ രംഗത്ത് മലബാറിലെ പ്രമുഖ ഗ്രൂപ്പ് ആയ മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ കീഴിലെ വിംസ് പാര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു.ഫ്രഷേഴ്‌സ് ഡേയോട് അനുബന്ധിച്ച് വിംസ് പാര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു.

## Article Content

**വടകര: ** വിദ്യഭ്യാസ രംഗത്ത് മലബാറിലെ പ്രമുഖ ഗ്രൂപ്പ് ആയ മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ കീഴിലെ വിംസ് പാര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു.ഫ്രഷേഴ്‌സ് ഡേയോട് അനുബന്ധിച്ച് വിംസ് പാര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു.

മലബാറിന്റെ പ്രിയ കലാകാരനും സിനിമാ താരവുമായ ശ്രീജിത്ത് കൈവേലി ഫ്രഷേഴ്‌സ് ഡേ ഉദ്ഘാടനം ചെയ്തു. മഹാരാജാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.കെ ബിജിത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു .

വിംസ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ജസ്‌ന എ സ്വാഗതം പറഞ്ഞു.തുടര്‍ന്ന് സുധന്‍ കൈവേലിയും സംഘവും അവതരിപ്പിച്ച കലാവിരുന്ന് അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9011/at-the-vims-para-medical-institution-freshers-day)