---
title: "പാടാം പാടാം; ഗ്രന്ഥാലയത്തോടൊപ്പം"
english_title: "Let's sing let's sing; Along with the library"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90167/lets-sing-lets-sing-along-with-the-library"
published_at: "2023-01-14T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2295b17154_library.jpg"
keywords: []
---

# പാടാം പാടാം; ഗ്രന്ഥാലയത്തോടൊപ്പം

> **Lead Summary:** **ഒഞ്ചിയം**: വളർന്നുവരുന്ന പുതുതലമുറയ്ക്ക് പുതുവഴി സൃഷ്ടിക്കുവാൻ ഗ്രന്ഥാലയം. നിരവധി വിപ്ലവ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത ഒഞ്ചിയത്തിന്റെ മണ്ണിൽ നിന്നും മറ്റൊരു സാംസ്കാരിക വിപ്ലവത്തിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്.

## Article Content

**ഒഞ്ചിയം**: വളർന്നുവരുന്ന പുതുതലമുറയ്ക്ക് പുതുവഴി സൃഷ്ടിക്കുവാൻ ഗ്രന്ഥാലയം. നിരവധി വിപ്ലവ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത ഒഞ്ചിയത്തിന്റെ മണ്ണിൽ നിന്നും മറ്റൊരു സാംസ്കാരിക വിപ്ലവത്തിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്.

2023 ജനുവരി 22 ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പി.പി. ഗോപാലൻ ഗ്രന്ഥാലയ പരിസരത്ത് വെച്ച് പ്രാദേശിക പാട്ടുകാരുടെ സംഗമം സംഘടിപ്പിക്കുന്നു. 'പാടാം പാടാം ഗ്രന്ഥാലയത്തോടൊപ്പം' എന്ന ശീർഷകത്തിലാണ് പരിപാടി. യുവാക്കൾ മുതൽ പ്രായമായവർ വരെ പരിപാടിയിൽ അണിനിരക്കുന്നു എന്നുള്ളത് പ്രത്യേകതയാണ്.

പി പി ഗോപാലൻ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് എല്ലാ കല ആസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ വാർത്താക്കുറുപ്പിൽ അറിയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90167/lets-sing-lets-sing-along-with-the-library)