---
title: "വൻ പദ്ധതികൾ; നാലു കോടിയിലേറെ പദ്ധതിയുമായി ഒഞ്ചിയം"
english_title: "Four crore projects under Mahatma Gandhi National Rural Employment Guarantee Scheme in Onchiam Gram Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90233/four-crore-projects-under-mahatma-gandhi-national-rural-employment-guarantee-scheme-in-onchiam-gram-panchayat"
published_at: "2023-01-14T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c266eec7c91_THOZHILURAPP_ONCHIYAM.jpg"
keywords: []
---

# വൻ പദ്ധതികൾ; നാലു കോടിയിലേറെ പദ്ധതിയുമായി ഒഞ്ചിയം

> **Lead Summary:** ** ഒഞ്ചിയം:** ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നാല് കോടി രൂപയുടെ പദ്ധതികൾ. അടുത്ത സാമ്പത്തിക വർഷത്തേക്ക് തയ്യാറാക്കിയ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.

## Article Content

** ഒഞ്ചിയം:** ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നാല് കോടി രൂപയുടെ പദ്ധതികൾ. അടുത്ത സാമ്പത്തിക വർഷത്തേക്ക് തയ്യാറാക്കിയ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.

നീർത്തട അധിഷ്ഠിതമായ ആക്ഷൻ പ്ലാനാണ് ഇത്തവണ പഞ്ചായത്ത് ആവിഷ്കരിക്കുന്നത്. ഈ വർഷം മൂന്നര കോടിയുടെ പദ്ധതികൾ നടപ്പിലാക്കുന്നതിനോടൊപ്പം രണ്ടരക്കോടിയുടെ പുതിയ പ്രവർത്തികളും ചെയ്യുന്നു.

ജി.ഐ.എസ് സർവ്വേ നടത്തി വിവിധ പ്രദേശങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് പ്രസിഡണ്ട് പി. ശ്രീജിത്ത് പറഞ്ഞു .

വാർഡ് തല വളണ്ടിയർമാരുടെ സഹകരണത്തോടെ തയ്യാറാക്കിയ പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനോടൊപ്പം തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വവും ഉയർത്തുന്നതാണ് പഞ്ചായത്തിന്റെ കാഴ്ചപ്പാട് എന്ന് സെക്രട്ടറി എം പി രജുലാലും അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതിക്ക് നേതൃത്വം നൽകുന്ന അസി. സെക്രട്ടറി വി ശ്രീകല, എൻജിനീയർ മുഹമ്മദ് നജീബ് എന്നിവരെ ഭരണസമിതി പ്രത്യേകം അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90233/four-crore-projects-under-mahatma-gandhi-national-rural-employment-guarantee-scheme-in-onchiam-gram-panchayat)