---
title: "തൊഴിലുറപ്പിനെ ഞെക്കി കൊല്ലരുതെന്ന് എച്ച്.എം.എസ്"
english_title: " HMS urges not to abolish employment guarantee scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9025/hms-urges-not-to-abolish-employment-guarantee-scheme"
published_at: "2021-11-05T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184d8398091e_hms photo.jpg"
keywords: []
---

# തൊഴിലുറപ്പിനെ ഞെക്കി കൊല്ലരുതെന്ന് എച്ച്.എം.എസ്

> **Lead Summary:** **വടകര:** തൊഴിലുറപ്പു മേഖലയില്‍ ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടി പ്രതിഷേധാര്‍ഹവും, പാവപ്പെട്ട തൊഴിലാളികളോടുള്ള വെല്ലുവിളിയുമാണെന്നും തൊഴില്‍ മേഖലയില്‍ സ്ഥംഭനാവസ്ഥക്ക് കാരണമാകുമെന്നും ജനതാ കണ്‍സ് ട്രക്ഷന്‍ ഏന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (എച്ച്.എം.എസ്) ആരോപിച്ചു.

## Article Content

**വടകര:** തൊഴിലുറപ്പു മേഖലയില്‍ ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടി പ്രതിഷേധാര്‍ഹവും, പാവപ്പെട്ട തൊഴിലാളികളോടുള്ള വെല്ലുവിളിയുമാണെന്നും തൊഴില്‍ മേഖലയില്‍ സ്ഥംഭനാവസ്ഥക്ക് കാരണമാകുമെന്നും ജനതാ കണ്‍സ് ട്രക്ഷന്‍ ഏന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (എച്ച്.എം.എസ്) ആരോപിച്ചു.

നാട്ടിന്‍ പുറത്തെ ഒരു ജോലി പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകും. പ്രത്യേകിച്ച് ഗ്രാമീണ റോഡുകളുടെ ജോലി പൂര്‍ണ്ണമായ നിലക്കും. അടിയന്തിരമായി ഈ കാര്യത്തില്‍ ഇടപെട്ട് ഫണ്ട് പൂര്‍ണ്ണമായ തോതില്‍ അനവദിക്കണമെന്നു യൂനിയന്‍ ജില്ലാ കമ്മറ്റി അംഗളുടെയും, മേല്‍ കമ്മറ്റി അംഗങ്ങളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് പി.എം.നാണു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടരി കെ.കെ.കൃഷ്ണന്‍ ഉല്‍ഘാടനം ചെയതു.

സെക്രട്ടറി ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ആര്‍.എം.ഗോപാലന്‍, പ്രസാദ് വിലങ്ങില്‍, കെ.എം.സുനില്‍കുമാര്‍, രാജന്‍ കളരിക്കണ്ടി, ഉണ്ണിതിയ്യക്കണ്ടി, രന്‍ ജിത്ത് കാരാട്ട്, കെ.രവിന്ദ്രന്‍ ,കെ.നാരായണന്‍, ഇ.വി ജേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9025/hms-urges-not-to-abolish-employment-guarantee-scheme)