---
title: "എല്‍ഐസി ഓഹരി വില്‍പ്പനക്കെതിരെ എംപ്ലോയീസ് യൂനിയന്‍"
english_title: " Employees union against LIC share sale"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9035/employees-union-against-lic-share-sale"
published_at: "2021-11-05T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184e5ad57e2e_lic photo.jpg"
keywords: []
---

# എല്‍ഐസി ഓഹരി വില്‍പ്പനക്കെതിരെ എംപ്ലോയീസ് യൂനിയന്‍

> **Lead Summary:** **വടകര: ** നാടിന്റെ സ്വത്തായ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നാട് മുഴുവന്‍ ഒന്നിച്ചണിനിരങ്ങണമെന്ന് എല്‍ഐസി എംപ്ലോയീസ് യൂനിയന്‍ ഡിവിഷണല്‍ ജനറല്‍ സെക്രട്ടറി ഐ.കെ.ബിജു പറഞ്ഞു. എംപ്ലോയീസ് യൂനിയന്‍ വടകര ബേസ് യൂണിറ്റ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: ** നാടിന്റെ സ്വത്തായ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നാട് മുഴുവന്‍ ഒന്നിച്ചണിനിരങ്ങണമെന്ന് എല്‍ഐസി എംപ്ലോയീസ് യൂനിയന്‍ ഡിവിഷണല്‍ ജനറല്‍ സെക്രട്ടറി ഐ.കെ.ബിജു പറഞ്ഞു. എംപ്ലോയീസ് യൂനിയന്‍ വടകര ബേസ് യൂണിറ്റ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ ഐ സി ഓഫീസ് പരിസരത്ത് നടന്ന സമ്മേളനത്തില്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ യൂനിയന്‍ വൈസ് പ്രസിഡണ്ട് കെ.ഷാജു, പി.ലത്തീഫ് ,സുരഭിദാസ്, സി.വി.അനില്‍കുമാര്‍, പി.പി.ഭാസ്‌ക്കരന്‍, എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് കെ.പി.ഷൈനു സ്വാഗതവും, എന്‍.ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9035/employees-union-against-lic-share-sale)