---
title: "ഇന്ധനവില നിയന്ത്രണം തിരിച്ചെടുക്കണമെന്ന്  ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധം "
english_title: "DYFI protests demanding revocation of fuel price control"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9037/dyfi-protests-demanding-revocation-of-fuel-price-control"
published_at: "2021-11-05T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184ebb35fbd3_post office orkkatery .jpg"
keywords: []
---

# ഇന്ധനവില നിയന്ത്രണം തിരിച്ചെടുക്കണമെന്ന്  ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധം 

> **Lead Summary:** ഓര്‍ക്കാട്ടേരി: ഇന്ധനവില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ അമിത നികുതി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളൂയര്‍ത്തി ഡിവൈഎഫ്‌ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി .

## Article Content

ഓര്‍ക്കാട്ടേരി: ഇന്ധനവില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ അമിത നികുതി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളൂയര്‍ത്തി ഡിവൈഎഫ്‌ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി .

പരിപാടി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ പി ജിതേഷ് ഉദ്ഘാടനം ചെയ്തു. ഷനുബ് സ്വാഗതവും, വിസി കലേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ഇന്ധന വില വര്‍ദ്ധനവിനെതിരെ വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9037/dyfi-protests-demanding-revocation-of-fuel-price-control)