---
title: "സ്വാഗത സംഘം; ഗംഭീരമാക്കാൻ ഒഞ്ചിയം ഒരുങ്ങി "
english_title: "Onchiam organizes school anniversary celebrations and farewells"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90418/onchiam-organizes-school-anniversary-celebrations-and-farewells"
published_at: "2023-01-15T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3b9118594c_onchiyam_school_f.jpg"
keywords: []
---

# സ്വാഗത സംഘം; ഗംഭീരമാക്കാൻ ഒഞ്ചിയം ഒരുങ്ങി 

> **Lead Summary:** **ഒഞ്ചിയം: **നിരവധി തലമുറകൾക്ക് അറിവിൻ മധുരം പകർന്നു നൽകിയ ഒഞ്ചിയം സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പും സംഘടിപ്പിക്കുന്നു. ഒഞ്ചിയം ഗവ: യുപി സ്കൂളിന്റെ 65ാം വാർഷികാഘോഷവും, ഈ വർഷം അധ്യാപക സേവനത്തിൽ നിന്നും വിരമിക്കുന്ന വി.ബിനിത ടീച്ചറുടെ യാത്രയയപ്പും വിപുലമായി നടത്താനൊരുങ്ങി ഒഞ്ചിയം.

## Article Content

**ഒഞ്ചിയം: **നിരവധി തലമുറകൾക്ക് അറിവിൻ മധുരം പകർന്നു നൽകിയ ഒഞ്ചിയം സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പും സംഘടിപ്പിക്കുന്നു. ഒഞ്ചിയം ഗവ: യുപി സ്കൂളിന്റെ 65ാം വാർഷികാഘോഷവും, ഈ വർഷം അധ്യാപക സേവനത്തിൽ നിന്നും വിരമിക്കുന്ന വി.ബിനിത ടീച്ചറുടെ യാത്രയയപ്പും വിപുലമായി നടത്താനൊരുങ്ങി ഒഞ്ചിയം.

അധ്യാപക രക്ഷാകർതൃ സംയുക്ത സമിതിയുടെ യോഗത്തിലാണ് കാര്യങ്ങൾ തീരുമാനിച്ചത്. ഈ വർഷത്തെ അധ്യാന വർഷം അവസാനിക്കാൻ മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പരിപാടിക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

വാർഷികാഘോഷവും ടീച്ചറുടെ യാത്രയയപ്പും ഭംഗിയായി നടത്തുവാൻ വേണ്ടിയുള്ള സ്വാഗത സംഘ രൂപീകരണം ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്. ഒഞ്ചിയത്തിന്റെ മഹത്തായ പാരമ്പര്യ തനിമയുള്ള, കടത്തനാടൻ സാംസ്കാരിക പൈതൃകവും ഒത്തിണങ്ങിയ ഒഞ്ചിയം ഗവ: യുപി സ്കൂളിന് ചരിത്രങ്ങൾ ഏറെയാണ്.

നിരക്ഷരരായ ഒരു ജനതയെ മുഴുവൻ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയ വിദ്യാലയം ഒഞ്ചിയത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് വസിക്കുന്നത്. സ്വാഗതസംഘ രൂപീകരണത്തിലും തുടർന്നും നാട്ടുകാരുടെ പൂർണ്ണ സഹകരണമാണ് സ്കൂൾ അധികൃതർ പ്രതീക്ഷിക്കുന്നത്.

മുഴുവൻ നാട്ടുകാരെയും സ്വാഗത സംഘ രൂപീകരണ യോഗത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുകയാണ് സ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് എം.എൻ, പിടിഎ പ്രസിഡണ്ട് കെ കെ ഹരിദാസനും. സ്കൂളിന്റെ ചുറ്റുഭാഗങ്ങളിലുള്ള വീടുകളിലും, വിദ്യാർത്ഥികളുടെ വീടുകളിലും, ഹെഡ്മാസ്റ്ററും, പിടിഎ പ്രസിഡണ്ടും നേരിട്ടെ ത്തിയാണ് സ്വാഗതസംഘ രൂപീകരണത്തിലേക്ക് നാട്ടുകാരെ ക്ഷണിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90418/onchiam-organizes-school-anniversary-celebrations-and-farewells)