---
title: "കേന്ദ്ര സർക്കാർ കോർപ്പറേററ് ബ്രോക്കർമാർ - വി.കുഞ്ഞാലി"
english_title: "Central Government Corporate Brokers - V. Kunjali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90496/central-government-corporate-brokers-v-kunjali"
published_at: "2023-01-15T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4205e1ad5a_pic_vdk.jpg"
keywords: []
---

# കേന്ദ്ര സർക്കാർ കോർപ്പറേററ് ബ്രോക്കർമാർ - വി.കുഞ്ഞാലി

> **Lead Summary:** **വടകര : **കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ കോർപ്പറേറ്റ് ബ്രോക്കർമാരായി മാറിയെന്ന് ലോക് താന്ത്രിക്ക് ജനതാദൾ സംസ്ഥാന ജനറൽ സിക്രട്ടരി വി.കുഞ്ഞാലി പറഞ്ഞു. 2024 ലെ പൊതു തെരഞ്ഞെടുപ്പ് ഈ ബ്രോക്കർമാരുടെ കൈകളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള മുന്നേറ്റമായി രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ കാണണമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**വടകര : **കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ കോർപ്പറേറ്റ് ബ്രോക്കർമാരായി മാറിയെന്ന് ലോക് താന്ത്രിക്ക് ജനതാദൾ സംസ്ഥാന ജനറൽ സിക്രട്ടരി വി.കുഞ്ഞാലി പറഞ്ഞു. 2024 ലെ പൊതു തെരഞ്ഞെടുപ്പ് ഈ ബ്രോക്കർമാരുടെ കൈകളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള മുന്നേറ്റമായി രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രന്ഥശാലാ സംഘം മുൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എടയത്ത് കൃഷ്ണൻ്റെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.രാജൻ കായക്ക അദ്ധ്യക്ഷത വഹിച്ചു.

പി.ബാലൻ അനുസ്മരണഭാഷണം നടത്തി. പി.കെ.ശശി, പുറന്തോടത്ത് സുകുമാരൻ പി.പി.രാജൻ മധു കടത്തനാട് പി.സോമശേഖരൻ കോമത്ത് രാജൻ, എടയത്ത് ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. പി. എം. ഹരീന്ദ്രൻ സ്വാഗതവും കെ.ടി കെ അജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90496/central-government-corporate-brokers-v-kunjali)