---
title: "പാലിയേറ്റീവ് ദിനം; ഐഎംസിസി മെഡിക്കൽ കിറ്റ് കൈമാറി"
english_title: "Palliative Day; IMCC handed over medical kit"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90568/palliative-day-imcc-handed-over-medical-kit"
published_at: "2023-01-16T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4dec3dac50_paliative.jpg"
keywords: []
---

# പാലിയേറ്റീവ് ദിനം; ഐഎംസിസി മെഡിക്കൽ കിറ്റ് കൈമാറി

> **Lead Summary:** ** അഴിയൂർ :** യുഎഇ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്ത്യൻ മൈനോറിറ്റി കൾച്ചറൽ സെൻറർ ( ഐ എം സി സി) മെഡിക്കൽ കിറ്റ് കൈമാറി.

## Article Content

** അഴിയൂർ :** യുഎഇ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്ത്യൻ മൈനോറിറ്റി കൾച്ചറൽ സെൻറർ ( ഐ എം സി സി) മെഡിക്കൽ കിറ്റ് കൈമാറി.

അഴിയൂരിൽ പ്രവർത്തിക്കുന്ന സേട്ട് സാഹിബ് ചാരിറ്റബിൾ ട്രസ്റ്റി(എസ് എസ് സി ടി)നാണ് പാലിയേറ്റീവ് ദിനത്തിൽ യുഎഇ ഐഎംസിസി കിറ്റ് കൈമാറിയത്.

ഐഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിനിധി മുഹമ്മദ് വള്ളിക്കാടിന്റെ നേതൃത്വത്തിൽ എസ്.എസ്.സി.ടി ഭാരവാഹികൾക്ക് കൈമാറി.

വാട്ടർ ബെഡ്,എയർ ബെഡ്, വാക്കർ മുതലായവ എസ്.എസ്.സി .ടി.യിലൂടെ അർഹതപ്പെട്ടവർക്ക് നൽകും. അഴിയൂരിലെ എസ്.എസ്.സി.ടി ഓഫീസിൽ നടന്ന ചടങ്ങിൽ ഇബ്രാഹിം വി.പി,മുബാസ് കല്ലേരി, മുസ്തഫ പള്ളിയത്ത്,സമദ് എം ടി,ഫിറോസ് കെ.കെ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90568/palliative-day-imcc-handed-over-medical-kit)