---
title: "ആശ്വാസം പകര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്"
english_title: "The free mega medical camp was remarkable."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90668/the-free-mega-medical-camp-was-remarkable"
published_at: "2023-01-16T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c53a7feca2f_parco.jpg"
keywords: []
---

# ആശ്വാസം പകര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്

> **Lead Summary:** **വടകര: **വില്യാപ്പള്ളി വര്‍ണ്ണം കലാസമിതിയും പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും സംയുക്തമായി കൊറ്റിയാംപള്ളി പാറക്ക് സമീപം സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി.

## Article Content

**വടകര: **വില്യാപ്പള്ളി വര്‍ണ്ണം കലാസമിതിയും പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും സംയുക്തമായി കൊറ്റിയാംപള്ളി പാറക്ക് സമീപം സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെകെ ബിജുള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാര്‍ക്കോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു മുഖ്യാതിഥി ആയിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ മധു കെ, പാര്‍ക്കോ ഓപ്പറേഷന്‍സ് കോര്‍ഡിനേറ്റര്‍ പ്രജി മേനോന്‍ ആശംസകള്‍ നേര്‍ന്നു.

സ്വാഗതസംഘം കണ്‍വീനര്‍ രഗീഷ് ടി സ്വാഗതവും വര്‍ണ്ണം കലാസമിതി സെക്രട്ടറി രാജേഷ് എടികെ നന്ദിയും പറഞ്ഞു. ജനറല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സിബിന്‍ കെഎസ്, സ്‌ട്രോക് ആന്റ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജിസ്റ്റ് ഡോ. റിംപി ജോസഫ്, ഇഎന്‍ടി അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. റിസ്വാന പിപി, കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ് ഡോ. പ്രീന എ, ഓര്‍ത്തോപീഡിക് അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ഹിജാസ് ഇസ്മായില്‍, ഗൈനക്കോളജി വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രജ എന്നിവര്‍ രോഗികളെ പരിശോധിച്ചു.

എമര്‍ജന്‍സി വിഭാഗം ആര്‍എംഒ ഡോ. മുഹമ്മദ് റയീസ് ബേസിക് ലൈഫ് സപ്പോര്‍ട്ടിനെക്കുറിച്ചും ഡയറ്റീഷ്യന്‍ ലിയ അബ്രഹാം പ്രമേഹ രോഗികള്‍ പാലിക്കേണ്ട ഭക്ഷണക്രമത്തെക്കുറിച്ചും പൊഡിയാട്രി അസിസ്റ്റന്റ് ജിനു റെജി പ്രമേഹ രോഗികളുടെ പാദസംരക്ഷണത്തെക്കുറിച്ചും ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90668/the-free-mega-medical-camp-was-remarkable)