---
title: "ബസ് സമരം ; ജനകീയ പിന്തുണ  ആവശ്യപ്പെട്ട് വടകരയിലെ ബസ് ഉടമകള്‍"
english_title: "Bus strike; Bus owners in Vadakara demand public support"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9080/bus-strike-bus-owners-in-vadakara-demand-public-support"
published_at: "2021-11-05T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618519610747a_press club vatakara.jpg"
keywords: []
---

# ബസ് സമരം ; ജനകീയ പിന്തുണ  ആവശ്യപ്പെട്ട് വടകരയിലെ ബസ് ഉടമകള്‍

> **Lead Summary:** വടകര: ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ ചൊവ്വാഴ്ച നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് വടകരയിലെ ബസ് ഉടമകളും പങ്കാളികളാകുമെന്ന് വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .

## Article Content

വടകര: ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ ചൊവ്വാഴ്ച നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് വടകരയിലെ ബസ് ഉടമകളും പങ്കാളികളാകുമെന്ന് വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .

ബസ് വ്യവസായം സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന സമരത്തിന് ജനകീയ പിന്തുണ പ്രതീക്ഷിക്കുന്നതായും ഭാരവഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.

നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. മിനിമം ചാര്‍ജ്ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയായി വര്‍ദ്ധിപ്പിക്കുക, കിലോമീറ്റര്‍ നിരക്ക് 1 രൂപയായി വര്‍ദ്ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സമരത്തിന്റെ മുന്നോടിയായി 8 ാം തീയതി രാവിലെ 11 മണിക്ക് വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ധര്‍ണ്ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ കെ ഗോപാലന്‍ നമ്പ്യാര്‍, വൈസ് പ്രസിഡന്റ് വിവി പ്രസീത് ബാബു, ജനറല്‍ സെക്രട്ടറി കെ വിജയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9080/bus-strike-bus-owners-in-vadakara-demand-public-support)