---
title: "സൗജന്യ മത്സര പരീക്ഷാ പരിശീലനവുമായി ശ്രീദേവി അമ്മ ഫൗണ്ടേഷന്‍"
english_title: " Sridevi Amma Foundation with free competitive exam training"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9085/sridevi-amma-foundation-with-free-competitive-exam-training"
published_at: "2021-11-05T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61852295e204f_prees club.jpg"
keywords: []
---

# സൗജന്യ മത്സര പരീക്ഷാ പരിശീലനവുമായി ശ്രീദേവി അമ്മ ഫൗണ്ടേഷന്‍

> **Lead Summary:** **വടകര: **സര്‍ക്കാര്‍ ജോലി നേടുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ സാമൂഹ്യക്ഷേമ സംഘടനയായ ശ്രീദേവി അമ്മ ഫൗണ്ടേഷന്‍ (എസ് .എ .എഫ് രജിസ്റ്റേര്‍ഡ് ). ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വടകര, കൊയിലാണ്ടി, താമരശ്ശേരി എന്നീ താലൂക്കുകളില്‍ നിന്നും എസ്.എസ്.എല്‍.സി പാസ്സായ 220 വിദ്യാര്‍ത്ഥികള്‍ക്കായി 2021- 2023 അധ്യയന വര്‍ഷത്തേക്ക് പ്ലസ് വണ്‍ പഠനത്തോടൊപ്പം സര്‍ക്കാര്‍ ജോലിക്കുള്ള മത്സര പരീക്ഷാ പരിശീലനം ഏര്‍പ്പെടുത്തുന്നുമെന്ന് ശ്രീദേവി അമ്മ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ രാജേഷ് തിരുമന വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

## Article Content

**വടകര: **സര്‍ക്കാര്‍ ജോലി നേടുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ സാമൂഹ്യക്ഷേമ സംഘടനയായ ശ്രീദേവി അമ്മ ഫൗണ്ടേഷന്‍ (എസ് .എ .എഫ് രജിസ്റ്റേര്‍ഡ് ). ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വടകര, കൊയിലാണ്ടി, താമരശ്ശേരി എന്നീ താലൂക്കുകളില്‍ നിന്നും എസ്.എസ്.എല്‍.സി പാസ്സായ 220 വിദ്യാര്‍ത്ഥികള്‍ക്കായി 2021- 2023 അധ്യയന വര്‍ഷത്തേക്ക് പ്ലസ് വണ്‍ പഠനത്തോടൊപ്പം സര്‍ക്കാര്‍ ജോലിക്കുള്ള മത്സര പരീക്ഷാ പരിശീലനം ഏര്‍പ്പെടുത്തുന്നുമെന്ന് ശ്രീദേവി അമ്മ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ രാജേഷ് തിരുമന വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുക്കപെടുന്നവര്‍ക്കു വേണ്ടി നിരന്തര പരിശീലനത്തിലൂടെ പൂര്‍ണ ആത്മ വിശ്വാസമുള്ളവരാക്കിയ ശേഷം 18 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്ക് ഗവര്‍ണ്മെന്റിന്റെ കീഴിലുള്ള പി .എസ് . സി , എന്‍. ഡി. എ , എസ്. എസ്. സി , ആര്‍ . ആര്‍ .ബി , ബാങ്ക് ടെസ്റ്റുകള്‍ തുടങ്ങിയ മത്സരപരീക്ഷകളില്‍ പങ്കാളികളാക്കുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം .

താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം , എസ് . എസ് .എല്‍ , സി മാര്‍ക്ക് ലിസ്റ്റിന്റെ ഫോട്ടോസ്റ്റാറ്റ് എന്നിവ ട്രസ്റ്റിന്റെ 75101 39779 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ സന്ദേശം അയച്ചു ബന്ധപ്പെടേണ്ടതാണ് . പദ്ധതിയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാന തീയതി 09-112-021 ആണ് .

അപേക്ഷിക്കുന്നവര്‍ക്കായി 10 ാം തീയതി രാവിലെ 11.00 മണിക് ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ ഉണ്ടായിരിക്കും. അഭിരുചി പരീക്ഷയില്‍ ഏറ്റവും മികച്ച മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ട്രസ്റ്റ് മുഖേന വടകരയില്‍ പ്ലസ് വണ്‍ പഠനത്തോടൊപ്പം സര്‍ക്കാര്‍ ജോലിക്കുള്ള മത്സര പരീക്ഷ പരിശീലനം ഏര്‍പ്പെടുത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9085/sridevi-amma-foundation-with-free-competitive-exam-training)