---
title: "ഉപരിപഠനത്തിന് കൂടുതല്‍  സൗകര്യം ഒരുക്കണം : മനയത്ത് ചന്ദ്രന്‍"
english_title: "More facilities should be provided for higher studies: Manayath Chandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9090/more-facilities-should-be-provided-for-higher-studies-manayath-chandran"
published_at: "2021-11-05T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6185287abb318_manayath chandran.jpg"
keywords: []
---

# ഉപരിപഠനത്തിന് കൂടുതല്‍  സൗകര്യം ഒരുക്കണം : മനയത്ത് ചന്ദ്രന്‍

> **Lead Summary:** വടകര: എസ്എസ്എല്‍സി പ്ലസ് ടു ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഉപരിപഠനത്തിന് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണ മെന്ന് എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ആവശ്യപ്പെട്ടു.

## Article Content

വടകര: എസ്എസ്എല്‍സി പ്ലസ് ടു ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഉപരിപഠനത്തിന് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണ മെന്ന് എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ആവശ്യപ്പെട്ടു.

എസ്എസ്എല്‍സി, പ്ലസ് ടു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍, വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ എന്നിവര്‍ക്ക് ആദരം നല്‍കി സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

. മണ്ഡലം പ്രസിഡണ്ട് അതുല്‍ ടി.പി അധ്യക്ഷത വഹിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ഭാസ്‌കരന്‍, എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് എല്‍ വൈജെഡി സംസ്ഥാന പ്രസിഡണ്ട് പി കെ പ്രവീണ്‍, കേരള യൂണിവേഴ്‌സിറ്റി എം എസ് സി ഫിസിക്‌സ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച ആര്‍ഷിന്‍ കൃഷ്ണയ്ക്ക് എല്‍ജെഡി ജില്ലാ സെക്രട്ടറി എ.ടി ശ്രീധരന്‍, ബാലജനത ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ദിയ ബിജുവിന് എല്‍.ജെ.ഡി. മണ്ഡലം പ്രസിഡന്റ് കെ.കെ കൃഷ്ണന്‍, മെഡിക്കല്‍ എന്‍ട്രന്‍സ് നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ വി.പി സുരഭിക്ക് എല്‍ വൈ ജെ ഡി ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ ഓടയില്‍, കുസാറ്റ് കാറ്റ് എന്‍ട്രന്‍സ് ഉന്നത റാങ്ക് ജേതാവ് അമ്പിളിക്ക് പ്രസാദ് വിലങ്ങില്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.

സി കുമാരന്‍, നിബിന്‍ കാന്ത് മുണ്ടകളത്തില്‍, സഹജഹാസന്‍, കിരണ്‍ ജിത്ത്, അനൂപ് ഇഎം, ആഷിക് ശിവ, ജിതിന്‍ ചോറോട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9090/more-facilities-should-be-provided-for-higher-studies-manayath-chandran)