---
title: "കെ റെയില്‍ പദ്ധതിക്കെതിരെ  നാളെ താലൂക്ക് ഓഫീസ് മാര്‍ച്ച്"
english_title: " Taluk office march tomorrow against K rail project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9094/taluk-office-march-tomorrow-against-k-rail-project"
published_at: "2021-11-05T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618530b030727_k rail.jpg"
keywords: []
---

# കെ റെയില്‍ പദ്ധതിക്കെതിരെ  നാളെ താലൂക്ക് ഓഫീസ് മാര്‍ച്ച്

> **Lead Summary:** **വടകര:** കെ റെയില്‍ പദ്ധതിക്കെതിരെ വടകരയില്‍ ജനകീയ പ്രതിഷേധം ശക്തമാകുന്നു. നാളെ കെ റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് നടക്കും. കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെ കോടതി വിധി ലംഘിച്ച് ഭൂമി പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പ്രതിഷേധമെന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നേതാക്കള്‍ പറഞ്ഞു.

## Article Content

**വടകര:** കെ റെയില്‍ പദ്ധതിക്കെതിരെ വടകരയില്‍ ജനകീയ പ്രതിഷേധം ശക്തമാകുന്നു. നാളെ കെ റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് നടക്കും. കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെ കോടതി വിധി ലംഘിച്ച് ഭൂമി പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പ്രതിഷേധമെന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നേതാക്കള്‍ പറഞ്ഞു.

താലൂക്ക് ഓഫീസ് മാര്‍ച്ച് നാളെ 10 മണിക്ക് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നേതാക്കളായ ടി ടി ഇസ്മായില്‍, കോട്ടയില്‍ രാധാകൃഷ്ണന്‍, എന്‍ പി അബ്ദുല്ല ഹാജി,ഒ. കെ കുഞ്ഞബ്ദുള്ള,എന്‍. വേണു,സി. നിജിന്‍, മുസ്തഫ മാസ്റ്റര്‍, വരപ്രത്ത് രാമചന്ദ്രന്‍ ടി. സി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9094/taluk-office-march-tomorrow-against-k-rail-project)